Technology

ഇനി ഡ്രൈവര്‍ വേണ്ട, പൂര്‍ണമായും സെല്‍ഫ് ഡ്രൈവിംഗ്; ആല്‍ഫബെറ്റിന്റെ വെയ്‌മോ നിരത്തിലിറങ്ങുന്നു

ആല്‍ഫബെറ്റിന്റെ സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിംഗ് കാറായ വെയ്‌മോ നിരത്തുകളിലേക്കിറങ്ങുന്നു. സാന്‍ഫ്രാന്‍സിസികോയിലെ നിരത്തുകളിലൂടെ ഡ്രൈവറില്ലാ കാറുകള്‍ ഓടിച്ച് ടെസ്റ്റ് ചെയ്യുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ വെയ്‌മോ ജീവനക്കാര്‍ മാത്രമായിരിക്കും ഡ്രൈവറില്ലാ റൈഡിന് അനുമതി. പിന്നീട് പരീക്ഷണം തൃപ്തികരമായാല്‍ അടുത്ത ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കും യാത്രയുടെ ഭാഗമാകാന്‍ സാധിക്കും. പരീക്ഷണം വിജയമായാല്‍ സാന്‍ഫ്രാന്‍സിസ്‌കോയുടെ പുറത്തും വെയ്‌മോ എത്തുമെന്നും കമ്പനി അധികൃതകര്‍ അറിയിച്ചു. നഗരത്തിലെ ട്രാഫിക് നിയമങ്ങള്‍, ജനത്തിരക്ക്, റോഡുകളുടെ സ്വഭാവം എന്നിവ കഴിഞ്ഞ ആറ് മാസമായി വെയ്‌മോ നിരീക്ഷിച്ചുവരികയാണെന്ന് ആല്‍ഫബെറ്റ് വ്യക്തമാക്കി. ആറ് […]