അഡലെയ്ഡ് ടെസ്റ്റിന്‍റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 233 റണ്‍സ് നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‍ലിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും നടത്തിയ ചെറുത്തുനില്‍പിലാണ് ടീം 200 കടന്നത്. കോഹ്‍ലി അര്‍ദ്ധ ശതകം നേടിയപ്പോള്‍ പൂജാര 47 റണ്‍സും രഹാനെ 42 റണ്‍സും നേടി. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ട് പരുങ്ങിയ ഇന്ത്യയെ കോഹ്‍ലിയും പൂജാരയും ചേര്‍ന്നാണ് ഒരുവിധം കരകയറ്റിയത്. എന്നാല്‍ അര്‍ദ്ധ സെഞ്ച്വറി തികക്കുന്നതിന് […]
Tag: australia
മുഖം രക്ഷിച്ച് ഇന്ത്യ
ആസ്ത്രേലിയക്കെതിരെ അവസാന പന്ത് വരെ ആവേശമുറ്റി നിന്ന മത്സരത്തിൽ ഇന്ത്യക്ക് 13 റൺസിന്റെ ആശ്വാസ ജയം. ഇതോടെ ഏകദിന പരമ്പര നഷ്ടമായെങ്കിലും അവസാന മത്സരത്തിലെ ജയത്തോടെ മുഖം രക്ഷിക്കാനായി ഇന്ത്യക്ക്. ഇന്ത്യ ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആസ്ത്രേലിയക്ക് 289 റൺസെടുക്കാനെ സാധിച്ചുള്ളു. സ്കോർ: ഇന്ത്യ: 50 ഓവറിൽ 302-5, ആസ്ത്രേലിയ: 49.2 ഓവറിൽ 289-10. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഹാർദിക് പാണ്ഡ്യയുടെ (76 പന്തിൽ 92 റൺസ്) ഉഗ്രൻ ബാറ്റിങ്ങ് […]
പരമ്പര നഷ്ടം; കോഹ്‍ലിക്കെതിരെ ഗംഭീര്‍, ഏറ്റെടുത്ത് ആരാധകര്‍
ഓസ്ട്രേലിയക്കെതിരെ പരമ്പര കൈവിട്ടതോടെ വിരാടിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം. തുടര്‍ച്ചയായ രണ്ടാം ഏകദിനവും തോറ്റതോടെയാണ് ഇന്ത്യക്ക് പരമ്പര നഷ്ടമായത്. സിഡ്നിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഓസീസിന്‍റെ സ്കോര്‍ 370 കടന്നിരുന്നു. ഇതിന് പിന്നാലെയാണ് വിരാടിന്‍റെ ക്യാപ്റ്റന്‍സിക്ക് നേരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നത്. ക്യാപ്റ്റന്‍സിയിലെ പോരായ്മയെചൊല്ലിയുള്ള ആദ്യവെടി പൊട്ടിച്ചത് മുന്‍ ഇന്ത്യന്‍ താരമായ ഗൌതം ഗംഭീര്‍ ആണ്. ക്യാപ്റ്റന്‍സിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. മുന്‍നിരയുടെ വിക്കറ്റുകൾ എടുത്താണ് ഒരു കളിയില്‍ മുൻതൂക്കം നേടേണ്ടത്. എന്നാല്‍ […]
മുന്‍നിര തകര്‍ന്നു; ആദ്യ ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് തോല്‍വി
ആസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് റണ്‍സ് തോല്‍വി. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ നിറം മങ്ങിയതോടെയാണ് ടീം തോല്‍വി ഏറ്റുവാങ്ങിയത്. 375 റണ്‍സ് എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യ 66 റണ്‍സിനാണ് പരാജയപ്പെട്ടത്. ആഡം സാംപയും ഹേസല്‍വുഡും ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയതോടെ നിശ്ചിത 50 ഓവറില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് 308/8 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാനും ആറാമനായി ഇറങ്ങിയ ഹാര്‍ദ്ദിക പാണ്ഡ്യയും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ തിളങ്ങിയത്. ഇന്നിങ്സിന്‍റെ തുടക്കത്തില്‍ മായാങ്ക് അഗര്‍വാളും(22) ശിഖര്‍ […]