Cricket Sports

ഒറ്റയ്ക്ക് പൊരുതി മാക്‌സ്‌വെല്‍; അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം

അഫ്ഗാനിസ്ഥാനെതിരെ ഓസീസിന് നാടകീയ ജയം. തോല്‍വി മുന്നില്‍ കണ്ട് ഏഴിന് 91 എന്ന നിലയില്‍ നില്‍ക്കെ മാക്‌സ്‌വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിന് രക്ഷയായത്. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 46.5 പന്തില്‍ ലക്ഷ്യം മറികടന്നു. തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം […]