National

‘ലോറൻസ് ബിഷ്ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു’; അതീഖ് അഹമ്മദ് കൊലപാതകം ആസൂത്രണം ചെയ്തത് സണ്ണി സിംഗ്

അതീഖ് അഹമ്മദ് കൊലപാതകം ആസൂത്രണം ചെയ്തത് സണ്ണി സിംഗെന്ന് റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സണ്ണി സിംഗ് കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു. ലോറൻസ് ബിഷ്ണോയുടെ അഭിമുഖങ്ങൾ കൊലയെ സ്വാധീനിച്ചു. കേസിൽ മറ്റ് ഗുണ്ടാ സംഘങ്ങൾക്കുള്ള പങ്കും ുൊലീസ് അന്വേഷിക്കുന്നുണ്ട്.  അതീഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫിനും 13 വെടിയുണ്ടകൾ ഏറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് .തലയിലും കഴുത്തിലുമായി അതീഖിന്റെ ശരീരത്തിൽ നിന്ന് 9 വെടിയുണ്ടകൾ കണ്ടെത്തി.അതീഖ് അഹമ്മദിന്റെ കൊലയ്ക്ക് പിന്നാലെ ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കണമെന്ന് […]