India

യുവതിയെ ക്ഷേത്ര അന്നദാനത്തിൽ നിന്ന് ഇറക്കിവിട്ടു; വീട്ടിലെത്തി നേരിൽ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി

മഹാബലിപുരത്തെ പെരുമാൾ ക്ഷേത്രത്തിൽ താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് അന്നദാനത്തിൽ നിന്ന് ഇറക്കിവിട്ട യുവതിയുടെ വീട്ടിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. യുവതിയെ അന്നദാനത്തിൽനിന്ന് ഇറക്കി വിട്ട പ്രശ്‌നം ശ്രദ്ധയിൽപ്പെട്ട് ദിവസങ്ങൾക്കകമാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. രണ്ടാഴ്ച മുമ്പ് മഹാബലിപുരത്തെ പെരുമാൾ ക്ഷേത്രത്തിൽ അന്നദാനത്തിന് പോയപ്പോഴാണ് അശ്വനിയേയും കൈകുഞ്ഞിനേയും ഇറക്കിവിട്ടത്. ഇതിൽപ്രതിഷേധിച്ചുള്ള അശ്വനിയുടെ വീഡിയോ പുറത്തുവന്നതോടെ സംഭവം ഏറെ വിവാദമായി. (MK Stalin) അശ്വനിയുടെ പ്രതിഷേധ ദൃശ്യങ്ങൾ ശ്രദ്ധിച്ച ദേവസ്വം മന്ത്രി പികെ ശേഖർ ബാബു ക്ഷേത്രത്തിലെത്തി അശ്വനിയേയും സമുദായ […]