ഹിമാചൽ പ്രദേശിൽ കോൺഗ്രസ് കുതിപ്പ്. 21 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. തൊട്ടുപിന്നാലെ 20 സീറ്റുകളുമായി ബിജെപി മത്സരം ശക്തമാക്കുന്നുണ്ട്. കഴിഞ്ഞ 30 വർഷമായി, 1982 മുതൽ, സംസ്ഥാനത്ത് പാർട്ടികൾ മാറി മാറിയാണ് ഭരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇത്തവണ കോൺഗ്രസ് തിരികെ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഭാരത് ജോഡോ യാത്രയിൽ തിരക്കിലായ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലെ അഭാവം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക കോൺഗ്രസ് ക്യാമ്പിന് ഉണ്ട്. രാഹുലിനം പകരം പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് റാലിയിലും […]
Tag: Assembly Election 2022
അടുത്ത 25 വർഷത്തെ മണിപ്പൂർ ഭാവി വരും തെരഞ്ഞെടുപ്പ് നിർണയിക്കും; മോദി
ബിജെപിയുടെ “ഇരട്ട എഞ്ചിൻ” സർക്കാർ മണിപ്പൂരിന് അടുത്ത 25 വർഷത്തേക്ക് ശക്തമായ അടിത്തറ പാകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൈവരിച്ച സ്ഥിരതയും സമാധാനവും ശാശ്വതമാക്കേണ്ടതുണ്ട്. ബിജെപി സർക്കാരിനെ വീണ്ടും തെരഞ്ഞെടുക്കാൻ വടക്കുകിഴക്കൻ സംസ്ഥാനത്തെ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. “കഴിഞ്ഞ മാസം, മണിപ്പൂർ രൂപീകരിച്ച് 50 വർഷം പൂർത്തിയാക്കി. ഈ കാലയളവിൽ സംസ്ഥാനം നിരവധി സർക്കാരുകൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചു. എന്നാൽ പതിറ്റാണ്ടുകളുടെ കോൺഗ്രസ് ഭരണത്തിന് ശേഷം മണിപ്പൂരിന് അസമത്വം മാത്രമാണ് ലഭിച്ചത്” […]
കര്‍ഷകസമരത്തിനിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം സഹായം; യുപിയില്‍ പ്രകടന പത്രിക പുറത്തിറക്കി സമാജ്‌വാദി പാര്‍ട്ടി
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക പുറത്തിറക്കി സമാജ് വാദി പാര്‍ട്ടി. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമാക്കിയുള്ള പ്രകടന പത്രികയാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കി. സമാജ്‌വാദി വചന്‍ പത്ര എന്ന പേരിലാണ് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. നാലു വര്‍ഷക്കാലത്തിനിടെ കര്‍ഷകര്‍ എടുത്ത കടങ്ങള്‍ തള്ളുമെന്ന വാഗ്ദാനമാണ് പ്രധാനമായും സമാജ്‌വാദി പാര്‍ട്ടി മുന്നോട്ടുവെച്ചിരിക്കുന്നത്. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി ഒരു ലക്ഷം കോടി രൂപ വകമാറ്റുമെന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ […]
പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി; പ്രചാരണങ്ങളില്‍ വിട്ടുനിന്ന് നവ്‌ജോത് സിംഗ് സിദ്ദു
പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നത്.https://ce37536e6baad152a5e9369493aa65b8.safeframe.googlesyndication.com/safeframe/1-0-38/html/container.html പഞ്ചാബില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു നേരത്തേ തന്നെ രംഗത്തുണ്ട്. മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് സ്ഥാനം രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ തന്നെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ നടന്നിരുന്നു. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ […]
പഞ്ചാബ് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിച്ചേക്കും
പഞ്ചാബില്‍ ഈ ആഴ്ച തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ്. ഫെബ്രുവരി 20ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഈ മാസം 6ന് പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. കഴിഞ്ഞ മാസം 27ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി പഞ്ചാബിലെത്തിയപ്പോഴാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതേസമയം ഇത്തവണ സംസ്ഥാനത്ത് വിജയിക്കാനായാല്‍ 25 വര്‍ഷത്തോളം സംസ്ഥാനത്ത് തുടര്‍ഭരണം നടത്താമെന്ന പ്രതീക്ഷയിലാണ് […]
പഞ്ചാബ്; കൃഷിയും കര്‍ഷകരും സമരങ്ങളും
പഞ്ചനദികളുടെ നാട് ജനവിധിയെഴുതാനൊരുങ്ങുമ്പോള്‍ അത് ചരിത്രത്തിന്റെ കൂടി ഭാഗമാണ്. രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് പഞ്ചാബിലടക്കം അഞ്ചുസംസ്ഥാനങ്ങളില്‍ അടുത്ത മാസം നടക്കാനിരിക്കുന്നത്. വിവാദമായ കാര്‍ഷിക നിയമങ്ങളും അത് സൃഷ്ടിച്ച സമരങ്ങളും അടിച്ചമര്‍ത്തലുകളുമാണ് പഞ്ചാബില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മുഖ്യമായും പ്രതിഫലിക്കുക. (punjab farmers) പഞ്ചാബിന്റെ സമ്പദ് ഘടനയുടെ ഭൂരിഭാഗവും കൃഷിയില്‍ നിന്നും ചെറുകിട- ഇടത്തരം വ്യവസായങ്ങളില്‍ നിന്നുമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരുടെ രാഷ്ട്രീയം പഞ്ചാബിന് അതിപ്രാധാന്യമുള്ളതാണ്. ഖാരിഫ് മാര്‍ക്കറ്റിങ് സീസണിലെ (2021-22) കര്‍ഷകരില്‍ നിന്ന് ഏറ്റവും […]
തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഉത്തരേന്ത്യ; തീയതികൾ പ്രഖ്യാപിച്ചു
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ്, വോട്ടെണ്ണൽ മാർച്ച് 10 എന്നിങ്ങനെയാണ് വിവിധ തീയതികൾ. അഞ്ച് സംസ്ഥാനങ്ങളിലായി 690 […]