National

അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 11 ജില്ലകളിലായി 34,000 പേർ ദുരന്തബാധിതർ

ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളപ്പൊക്കം. 11 ജില്ലകളിലായി 34,000-ത്തിലധികം ആളുകൾ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളിലും വിവിധ സ്ഥലങ്ങളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ വർഷത്തെ ആദ്യ വെള്ളപ്പൊക്കത്തിനാണ് അസം സാക്ഷ്യം വഹിക്കുന്നത്. സംസ്ഥാനത്ത് 14,675 സ്ത്രീകളും 3,787 കുട്ടികളുമടക്കം 34,189 പേരാണ് പ്രളയത്തിന്റെ ദുരിതത്തിൽ നിലവിൽ കഴിയുന്നത്. ബിശ്വനാഥ്, ദരംഗ്, ധേമാജി, ദിബ്രുഗഡ്, ലഖിംപൂർ, താമുൽപൂർ, ഉദൽഗുരി എന്നിവിടങ്ങളിലാണ് കൂടുതൽ […]

National

അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 8 മരണം; പരീക്ഷകൾ മാറ്റി

അസമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം എട്ടായി. 26 ജില്ലകളിലായി നാല് ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചതായി അധികൃതർ അറിയിച്ചു. അസമിലും മേഘാലയയിലും പലയിടത്തും റോഡ്, റെയിൽവേ ട്രാക്കുകൾ ഒലിച്ചുപോയി. 40,000 ത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. തെക്കൻ അസമിലെ കച്ചാർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരും, ദിമ ഹസാവോ, ലഖിംപൂർ ജില്ലകളിലെ മണ്ണിടിച്ചിലിൽ അഞ്ച് പേരും മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്ഡിഎംഎ) അറിയിച്ചു. കച്ചാറിൽ […]

National

അസം വെള്ളപ്പൊക്കം; 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ

അസമിലെ പ്രളയത്തിൽ ദുരിതത്തിലായിരിക്കുന്നത് 1.97 ലക്ഷം പേരെന്ന് സർക്കാർ. 20 ജില്ലകളാണ് വെള്ളപ്പൊക്ക ദുരിതത്തിലായിരിക്കുന്നത്. കച്ചാർ ജില്ലയിൽ മാത്രം 51,357 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 46 റവന്യൂ താലൂക്കുകളിലായി 652 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടിരിക്കുന്നത്. ഈ മേഖലയിലെ 16,645 ഹെക്ടർ പാടശേഖരവും കൃഷിയും വെള്ളത്തിലായി. അസമിലെ പ്രധാന നദിയായ ബ്രഹ്മപുത്ര കരകവിഞ്ഞതോടെയാണ് ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിലായത്. പത്തിലേറെ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലേക്കുള്ള തീവണ്ടി ഗതാഗതവും പാളത്തിൽ മണ്ണ് വീണതിനെ തുടർന്ന് സ്തംഭിച്ചിരിക്കുകയാണ്. സൈന്യത്തിനും അർധസൈനിക […]

National

അസമിൽ വെള്ളപ്പൊക്കം : 57,000 പേരെ ബാധിച്ചതായി സർക്കാർ

അസമിലെ വെള്ളപ്പൊക്ക കെടുതി ഏഴ് ജില്ലകളിലെ 57,000 പേരെ ബാധിച്ചതായി അസം സർക്കാർ. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നും വെളപ്പൊക്കത്തിൽ ഇതുവരെ 202 വീടുകൾ തകർന്നുവെന്നും അസം സർക്കാർ വ്യക്തമാക്കി. മണ്ണിടിച്ചിലിൽ റെയിൽവേ ട്രാക്കുകളും, പാലങ്ങളും, റോഡുകളും, കനാലുകളും തകർന്നതായും ഔദ്യോഗിക വിശദീകരണം പുറത്ത് വന്നിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ഒരു കുട്ടി അടക്കം മൂന്ന് പേർ ഇന്നലെ മരിച്ചിരുന്നു. ഇന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച വരെ തുടർച്ചയായി പെയ്ത മഴയാണ് അസമിലെ […]

India

അസമിൽ വെള്ളപ്പൊക്കം; രണ്ട് മരണം

അസമിൽ കടുത്ത വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് മരണം. 17 ജില്ലകളിലായി ഉണ്ടായ പ്രളയം 3.63 ലക്ഷം ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 1.3 മൂന്ന് ലക്ഷം പേരെ പ്രളയം ബാധിച്ച ലഖിമൂർ ജില്ലയിലാണ് ആണ് ഏറെ നാശനഷ്ടമുണ്ടായത്. മജുലി ജില്ലയിൽ 65,000 പേരെ പ്രളയം ബാധിച്ചു. ഡറംഗ് ആണ് മൂന്നാമത്. ഇവിടെ 41,300 പേരെ വെള്ളപ്പൊക്കം ബാധിച്ചു. ഇപ്പോഴും 950 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 30,333.36 ഹെക്ടർ കൃഷിഭൂമിയും സംസ്ഥാനത്ത് നശിച്ചു. 44 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 321 കുട്ടികൾ […]

India National

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് അസം; 56 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചതായി സർക്കാർ

വെള്ളപ്പൊക്കത്തിൽ വലഞ്ഞ് അസം. 56 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചതായി അസം സർക്കാർ അറിയിച്ചു. ഇതുവരെ 93 പേർ മരിച്ചു. ബിഹാറിൽ മഴക്കെടുതി തുടരുകയാണ്. പത്ത് ജില്ലകളെ സാരമായി ബാധിച്ചു. അസമിലെ 26 ജില്ലകൾ വെള്ളപ്പൊക്ക കെടുതിയിലാണ്. 56,64,499 പേരെ നേരിട്ട് ബാധിച്ചുവെന്ന് അസം സർക്കാർ വ്യക്തമാക്കി. 587 ദുരിതാശ്വാസ ക്യാമ്പുകളിലായി അരലക്ഷത്തിലേറെ പേരെ മാറ്റിപാർപ്പിച്ചു. 14 ലക്ഷം വളർത്തുമൃഗങ്ങളെയും ബാധിച്ചു. ബ്രഹ്മപുത്ര നദി അപകടനിലയും കവിഞ്ഞ് ഒഴുകുന്നു. കാസിരംഗ പാർക്ക് 92 ശതമാനവും വെള്ളത്തിൽ മുങ്ങി. […]