ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോർഡ് ഇനി നേപ്പാൾ താരം ദീപേന്ദ്ര സിംഗ് അയ്രിയ്ക്ക് സ്വന്തം. വെറും 9 പന്തിലാണ് ദീപേന്ദ്ര സിംഗ് റെക്കോർഡ് കുറിച്ചത്. ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മംഗോളിയക്കെതിരെയാണ് താരത്തിൻ്റെ നേട്ടം. 2007 ടി-20 ലോകകപ്പിൽ യുവരാജ് സിംഗ് ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ അർദ്ധസെഞ്ചുറി തികച്ചതാണ് പഴങ്കഥയായത്. മംഗോളിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 314 റൺസെന്ന പടുകൂറ്റൻ സ്കോർ […]
Tag: Asian Games 2023
ഏഷ്യൻ ഗെയിംസ്; ഷൂട്ടിംഗിൽ ഇന്ത്യൻ വനിതകൾക്ക് വെള്ളി
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം വെളളി. 50 മീറ്റർ എയർ റൈഫിളിലാണ് ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയത്. അഷി ചൗസ്കി, സാംറ സിഫ്റ്റ്, മാനിനി കൗശിക് എന്നിവർക്കാണ് മെഡൽ നേട്ടം. അഷി ചൗസ്കിയും സാംറ സിഫ്റ്റും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ പ്രവേശിച്ചു.
ഏഷ്യൻ ഗെയിംസ്; വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യത്തിന് സ്വർണം
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിംഗിൽ ഇന്ത്യൻ സഖ്യത്തിന് സ്വർണം. ഗെയിംസിൽ ഇന്ത്യയുടെ നാലാം സ്വർണമാണ് ഇത്. മനു ഭക്കർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവർക്കാണ് സ്വർണം. മെഡൽ നിലയിൽ ഇന്ത്യ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. 56 സ്വർണവും 30 വെള്ളിയും 13 വെങ്കലവുമായി ചൈന ഒന്നാമത് തുടരുമ്പോൾ ഇന്ത്യക്ക് നാല് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമുണ്ട്. ഏഷ്യൻ ഗെയിംസ് 50 മീറ്റർ എയർ റൈഫിളിൽ ഇന്ത്യൻ വനിതകൾ വെളളി സ്വന്തമാക്കിയിരുന്നു. […]
ഏഷ്യന്‍ ഗെയിംസ്; പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്; സിംഗപ്പൂരിനെ 16-1ന് തകര്‍ത്തു
ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുന്നു. 16-1ന് സിംഗപ്പൂരിനെ തകര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ത്യ മത്സരത്തില്‍ സര്‍വാധിപത്യം നേടി. രണ്ട് മത്സരത്തില്‍ നിന്ന് 32 ഗോളാണ് ഇന്ത്യ അടിച്ചെടുത്തത്. അടുത്ത മത്സരത്തില്‍ ശക്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ ക്വാര്‍ട്ടറിന്റെ 12-ാം മിനിറ്റില്‍ ഇന്ത്യ ഗോളടി തുടങ്ങി. മന്‍ദീപ് സിംഗിലൂടെ ആണ് ഇന്ത്യ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്. 15ാം മിനുട്ടില്‍ ലളിത് ഉപാധ്യയിലൂടെയാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. ഗുര്‍ജന്തിലൂടെ 21ാം മിനുട്ടിലാണ് […]
ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ വരിഞ്ഞുമുറുക്കി ശ്രീലങ്ക; വിജയലക്ഷ്യം 117 റൺസ്
ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 117 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹർമീൻപ്രീത് കൗർ അടക്കം തിരികെയെത്തി കരുത്തുറ്റ ബാറ്റിംഗ് നിരയുമായി എത്തിയ ഇന്ത്യയെ കൗശലത്തോടെയുള്ള ബൗളിംഗിലൂടെ ശ്രീലങ്ക പിടിച്ചുനിർത്തുകയായിരുന്നു. 46 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 42 റൺസ് നേടി. ശ്രീലങ്കക്കായി ബൗളർമാരെല്ലാം തിളങ്ങി. ഷഫാലി വർമയെ (9) […]
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; സുവർണ്ണ നേട്ടം ഷൂട്ടിങ്ങിൽ
ഹാങ്ഷൗ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആദ്യ സ്വർണം നേടി. രുദ്രാംഷ് പാട്ടീൽ, ഐശ്വരി തോമർ, ദിവ്യാൻഷ് പൻവാർ ടീം 10 മീറ്റർ എയർ റൈഫിൾ കിരീടം നേടി. പാട്ടീലും തോമറും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. പൻവാറും ആദ്യ 8-ൽ ഫിനിഷ് ചെയ്‌തു, പക്ഷേ ഒരു എൻഒസിയിൽ രണ്ട് പേർക്ക് മാത്രമേ ഫൈനലിൽ ഷൂട്ട് ചെയ്യാൻ കഴിയൂ.(Indias first gold at 2023 Asian games) 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 […]
ഏഷ്യൻ രാജ്യങ്ങളുടെ ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസിന്റെ 19-ാം പതിപ്പിന് ഇന്ന് കൊടിയേറും
ഏഷ്യന്‍ വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന്റെ 19-ാം പതിപ്പിന് ഇന്ന് ഔദ്യോഗികമായി കൊടിയേറും. ചൈനയിലെ ഹാങ്ഷൂ ആണ് വേദി. ഏറെ പ്രതീക്ഷയിലാണ് ഇന്ത്യൻ സംഘം ഗെയിംസ് വില്ലേജിൽ എത്തിയിട്ടുള്ളത്. ഏഷ്യൻ രാജ്യങ്ങളുടെ ഒളിംപിക്സ്… ഏഷ്യാഡ് എന്ന് അറിയപ്പെടുന്ന ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് ഹാങ്ഷൂവിയിലെ സ്പോര്‍ട്സ് പാര്‍ക്ക് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. വൈകിട്ട് 6.30ന് കൊടിയേറ്റം. മേളയിൽ ഉടനീളം ഹരിത പ്രോട്ടോക്കോൾ നിലനിർത്താനാണ് ചൈനയുടെ തീരുമാനം. ഉദ്ഘാടന ചടങ്ങിന് കരിമരുന്ന് പ്രയോഗം അടക്കം ഒഴിവാക്കിയിട്ടുണ്ട്. […]
അരുണാചൽ താരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ചു; ചൈനാസന്ദർശനം റദ്ദാക്കി അനുരാഗ് താക്കൂർ
അരുണാചൽ പ്രദേശ് കായികതാരങ്ങൾക്ക് ഏഷ്യൻ ഗെയിംസ് വീസ നിഷേധിച്ച് ചൈന. അരുണാചൽ പ്രദേശ് തങ്ങളുടെ സ്ഥലമാണെന്ന അവകാശവാദമുയർത്തിയാണ് ചൈനയുടെ നീക്കം. നീക്കത്തിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. നടപടിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ തൻ്റെ ചൈനാസന്ദർശനവും റദ്ദാക്കി. ഇതിനിടെ ഏഷ്യൻ ഗെയിംസ് വോളിബോളിൽ ഇന്ത്യ ക്വാർട്ടറിൽ കടന്നു. റാങ്കിംഗിൽ ഇന്ത്യയേക്കാൾ മുൻപിലുള്ള ചൈനീസ് തായ്പേയിയെ തോൽപിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. ലോക റാങ്കിംഗിൽ ഇന്ത്യ 73ആമതും ചൈനീസ് തായ്പേയ് 43ആമതുമാണ്. നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ച ഇന്ത്യ ക്വാർട്ടറിൽ ജപ്പാനെ […]