2023 ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. ബാഡ്മിന്റണ്‍ ഡബിള്‍സിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം. ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.(satwik-chirag pair wins indias maiden badminton gold) ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ്(21-18, 21-16) ഇന്ത്യന്‍ സഖ്യത്തിന്റെ ചരിത്ര നേട്ടം. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇത്തവണത്തെ ഗെയിംസില്‍ ഇന്ത്യയുടെ 26-ാം […]
Tag: Asian Games 2023
ഏഷ്യൻ ഗെയിംസ് മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി; ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടം 100 കടന്നു
ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ടയിൽ ഇന്ത്യക്ക് സെഞ്ചുറി. 100 മെഡലുകളെന്ന സ്വപ്നംനേട്ടം ഇന്ത്യ കൈവരിച്ചു. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. സ്കോര്‍ 26-25. കബഡി സ്വര്‍ണത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ സെഞ്ചുറി തൊട്ടത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യ.അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. […]
ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയിൽ സെഞ്ചുറി ഉറപ്പിച്ച് ഇന്ത്യ
ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് മെഡൽ വേട്ടയിൽ സെഞ്ചുറി ഉറപ്പിച്ച് ഇന്ത്യ. നിലവിൽ 91 മെഡലുകളുള്ള ഇന്ത്യ 9 ഇവൻ്റുകളിൽ കൂടി മെഡലുറപ്പിച്ചിട്ടുണ്ട്. ഇതോടെ ആകെ മെഡലുകൾ 100 ആകും. 2018ലെ 70 മെഡലുകൾ എന്ന നേട്ടം ഇതിനകം മറികടന്ന ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഏഷ്യൻ ഗെയിംസിൽ നടത്തുന്നത്. അമ്പെയ്ത്തിൽ മൂന്ന് മെഡലുകൾ കൂടി ഉറപ്പിച്ച ഇന്ത്യ പുരുഷ ക്രിക്കറ്റിലും ഹോക്കിയിലും ഒരോ മെഡലുകൾ വീതം മെഡലുകളും ഉറപ്പിച്ചു. കബഡിയിൽ രണ്ട് മെഡലുകളും ബാഡ്മിൻ്റണിൽ രണ്ട് […]
ഏഷ്യന്‍ ഗെയിംസ്; തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി, ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സോടെ […]
4*400 മീറ്റർ റിലേയിൽ മലയാളി പുരുഷ മേധാവിത്വം; മലയാളി വനിതകൾ പേരിനു മാത്രം
ഇന്ത്യയുടെ 4×400 മീറ്റർ റിലേ ടീമിൽ 1984 ൽ തുടങ്ങിയ മലയാളി വനിതകളുടെ ആധിപത്യം അവസാനിക്കുമ്പോൾ പുരുഷന്മാർ സർവാധിപത്യത്തിലേക്കു കുതിക്കുകയാണ്. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ വി.കെ. വിസ്മയ മാത്രമായിരുന്നു മലയാളി സാന്നിധ്യം. ജിസ്ന മാത്യു സബ്സ്റ്റിട്യൂട്ടും. ഇത്തവണ ഹാങ് ചോവിലും ജിസ്ന മാത്യുവുണ്ട്. പക്ഷേ, സബ്സ്റ്റിട്യൂട്ട് മാത്രം. (malayali womens relay team) മറിച്ച് പുരുഷ വിഭാഗത്തിൽ ഹീറ്റ്സിൽ പങ്കെടുത്ത ഇന്ത്യൻ റിലേ ടീമിൽ നാലുപേരും മലയാളികളായിരുന്നു.മുഹമ്മദ് […]
ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം
ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ. കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം നേടി. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരുടെ സഖ്യത്തിനാണ് കനോയിങ് 1000 മീറ്ററില്‍ വെങ്കല നേട്ടം. അതേസമയം വനിതകളുടെ അമ്പെയ്ത്തില്‍ സെമിയില്‍ മത്സരിക്കുന്ന ജ്യോതി സുരേഖ വെന്നമും അതിഥി സ്വാമിയും മെഡല്‍ ഉറപ്പിച്ചു. 4 X 400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം ഫൈനലിൽ കടന്നു. പുരുഷന്‍മാരുടെ ഡെക്കാലണില്‍ തേജസ്വിന്‍ ശങ്കര്‍ മുന്നിട്ടുനില്‍ക്കുകയാണ്. ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നേപ്പാളിനെതിരേ […]
ശ്രീശങ്കറും ആൻസിയും കേരളത്തനിമ കാത്തു
ഹാങ്ചോ ഏഷ്യൻ ഗെയിംസ് ലോങ് ജംപിൽ പുരുഷ ,വനിതാ വിഭാഗങ്ങളിൽ ഇന്ത്യക്കായി വെള്ളി നേടിയത് മലയാളികളായപ്പോൾ അതൊരു വലിയ പാരമ്പര്യത്തിൻ്റെ തുടർച്ചയായി. യഥാക്രമം എം.ശ്രീശങ്കറും ആൻസി സോജനും ആണ് ലോങ് ജംപിൽ കേരളത്തിൻ്റെ പാരമ്പര്യം കാത്തത്. ( m sreesankar and ancy sojan asian games article by sanil p thomas ) ടെഹ്റാൻ ഏഷ്യൻ ഗെയിംസിൽ (1974) ഏഷ്യൻ റെക്കോർഡോടെ ( 8.07 മീറ്റർ) സ്വർണം നേടിയ ടി.സി.യോഹന്നാനിൽ നിന്ന് ആ ചരിത്രം […]
ഏഷ്യന്‍ ഗെയിംസ്; 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഇന്ത്യയ്ക്ക് വെള്ളി
ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിവസവും മെഡല്‍ നേട്ടവുമായി ഇന്ത്യ. സരബ്‌ജോത് സിങ്, ദിവ്യ ടിഎസ് എന്നിവര്‍ക്കാണ് വെളളി. ചൈനയുമായി ആയിരുന്നു ഫൈനല്‍ മത്സരം. ചൈനയുടെ ബോവന്‍ ഷാങ്-റാന്‍ക്സിന്‍ ജിയാങ് എന്നിവരോടാണ് പരാജയപ്പെട്ടത്. 16-14 എന്ന സ്‌കോറിനാണ് മത്സരം അവസാനിച്ചത്. ഈ ഏഷ്യന്‍ ഗെയിംസിലെ സരബ്‌ജോതിന്റെയും ദിവ്യയുടെയും രണ്ടാമത്തെ മെഡലാണിത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ സരബ്‌ജോത് സ്വര്‍ണം നേടിയപ്പോള്‍ ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ദിവ്യ വെള്ളി നേടിയിരുന്നു.
ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും
ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍ ഷിയോറാന്‍ എന്നിവരടങ്ങിയ സഖ്യമാണ് സ്വര്‍ണം നേടിയത്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റര്‍ ടീം വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് […]
ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് ആറാം സ്വർണം; നേട്ടം 10m എയർ പിസ്റ്റളിൽ
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ആറാം സ്വർണം. 10m എയർ പിസ്റ്റളിൽ ഇന്ത്യൻ പുരുഷ ടീമാണ് സ്വർണം കരസ്ഥമാക്കിയത്. സരബ്‌ജോത് സിങ്, അർജുൻ ചീമ, ശിവ നർവാൽ എന്നിവർക്കാണ് സ്വർണനേട്ടം. ( india bags sixth gold in asian games ) വനിതകളുടെ 60 കിലോ വിഭാഗം വുഷുവിൽ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി ലഭിച്ചു. ഫൈനലിൽ ചൈനീസ് താരത്തോട് തോറ്റതിന് പിന്നാലെയാണ് റോഷിബിന ദേവി വെള്ളി തിളക്കത്തിൽ ഒതുങ്ങിയത്. 2022-ൽ നടക്കേണ്ടിയിരുന്ന മേള കൊവിഡ് വ്യാപനം […]