ബാല്യകാലത്ത് തനിക്ക് വളരെ അടുപ്പമുള്ള ഒരു മുസ്ലിം സുഹൃത്തുണ്ടായിരുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി. ‘അബ്ബാസ് എന്നൊരാൾ ഉണ്ടെങ്കിൽ നുപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പ്രസ്താവന ശരിയോ തെറ്റോ എന്ന് അദ്ദേഹത്തോട് ചോദിക്കൂ’ എന്നായിരുന്നു ഒവൈസിയുടെ പരാമർശം. “8 വർഷങ്ങൾക്കു ശേഷം പ്രധാനമന്ത്രി തൻ്റെ സുഹൃത്തിനെ ഓർമിച്ചിരിക്കുന്നു. താങ്കൾക്ക് ഇങ്ങനെ ഒരു സുഹൃത്ത് ഉണ്ടായിരുന്നതായി ഞങ്ങൾക്കറിയില്ല. ഞങ്ങൾ പ്രധാനമന്ത്രിയോട് അപേക്ഷിക്കുന്നു. ദയവായി അബ്ബാസിനെ -അങ്ങനെയൊരാൾ ഉണ്ടെങ്കിൽ- വിളിക്കൂ. […]
Tag: Asaduddin Owaisi
‘ഇന്ത്യന്‍ മണ്ണില്‍ അതിക്രമമുണ്ടായില്ലെങ്കില്‍ സൈന്യം ജീവന്‍ ബലി നല്‍കിയതെന്തിന് ?’
ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. രാജ്യത്തേക്ക് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ വിശദീകരണത്തില്‍ ചോദ്യങ്ങളുന്നയിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആരും അതിര്‍ത്തി കടന്ന് അതിക്രമം നടത്തിയില്ലെങ്കില്‍ പിന്നെ ഇന്ത്യക്ക് ഇരുപത് സൈനികരെ നഷ്ടമായതെങ്ങനെയെന്ന് ഉവൈസി ചോദിച്ചു. ഇന്തോ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണത്തെ കുറിച്ച് പത്ത് ചോദ്യങ്ങളാണ് ഉവൈസി ട്വിറ്ററില്‍ ഉന്നയിച്ചത്. THREAD: According to @PMOIndia […]