National

“നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ?”; ആര്യൻ ഖാന്റെ ചോദ്യം വെളിപ്പെടുത്തി അന്വേഷണോദ്യോഗസ്ഥൻ

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ ചോദ്യം ചെയ്ത സന്ദർഭം വെളിപ്പെടുത്തി എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിംഗ്. നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? എന്ന് ആര്യൻ ഖാൻ ചോദിച്ചതായി അദ്ദേഹം ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. “സർ, നിങ്ങളെന്നെ രാജ്യാന്തര മയക്കുമരുന്ന് മാഫിയ ആക്കിയില്ലേ? ഞാൻ മയക്കുമരുന്ന് കടത്തിന് പണം ഇറക്കുന്നുണ്ടെന്ന് നിങ്ങൾ പറഞ്ഞു. ഈ കേസുകളൊക്കെ അസംബന്ധമാണ്. എന്നിൽ നിന്ന് മയക്കുമരുന്നൊന്നും കണ്ടെത്തിയില്ല. എന്നെ അറസ്റ്റും ചെയ്തില്ല. […]

India

ലഹരി പാര്‍ട്ടി കേസ്; ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്‌തേക്കും

മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ എന്‍സിബി ഇന്ന് ചോദ്യം ചെയ്‌തേക്കും. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍സിബി സമന്‍സ് അയച്ചിരുന്നെങ്കിലും പനി ആയതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. കേസിലെ സാക്ഷി പ്രഭാകര്‍ സെയിലിനും ഇന്ന് ഉച്ചയ്ക്ക് 2.30ന് ഹാജരാകാനാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമന്‍സ് അയച്ചിട്ടുണ്ട്. സമീര്‍ വാംഖഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പ്രഭാകര്‍ സെയിലിനെ ആദ്യമായാണ് എന്‍സിബി ചോദ്യം ചെയ്യുന്നത്. ആര്യനൊപ്പം പ്രതിപ്പട്ടികയിലുള്ള അര്‍ബാസ് മര്‍ച്ചന്റിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തില്‍ […]

India

ലഹരിമരുന്ന് കേസ്; ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി

ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ജയില്‍മോചിതനായി. 22 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ആര്യന്‍ പുറത്തിറങ്ങുന്നത്. പിതാവ് ഷാരൂഖ് ഖാന്‍ ആര്യനെ സ്വീകരിക്കാന്‍ ജയിലിന് മുന്നിലെത്തിയിരുന്നു. വ്യാഴാഴ്ചയാണ് ആഡംബര കപ്പല്‍ ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്. വിടുതല്‍ ഉത്തരവ് ജയിലിലെത്താന്‍ വൈകിയതോടെ ആര്യന്‍ പുറത്തിറങ്ങാന്‍ വൈകുകയായിരുന്നു.23 കാരനായ ആര്യന്‍ ഖാന്‍ ഈ മാസം മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡിനിടെ കസ്റ്റഡിയിലായത്. തുടര്‍ന്ന് മുംബൈ ആര്‍തര്‍ റോഡിലെ ജയിലില്‍ റിമാന്‍ഡിലായിരുന്ന ആര്യന് […]

India

ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല

ആഡംബര കപ്പൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ഇന്ന് ജയിൽമോചിതനാകില്ല. ഇന്ന് രാത്രി കൂടി ആര്യൻ ജയിലിൽ തുടരും. ജാമ്യ ഉത്തരവ് ജയിലിൽ എത്തേണ്ട സമയം കഴിഞ്ഞതിനാലാണ് നടപടി. നാളെ രാവിലെ 6 മണിക്ക് മാത്രമേ ഇനി ജാമ്യ ഉത്തരവ് ജയിൽ അധികൃതർ സ്വീകരിക്കൂ. നാളെ രാവിലെ എട്ട് മണിയോടെ ആര്യൻ പുറത്തിറങ്ങും. ( aryan khan wont leave jail today ) ഇന്നലെയാണ് ആഡംബര കപ്പൽ ലഹരിക്കേസിൽ ആര്യൻ ഖആന് ജാമ്യം ലഭിക്കുന്നത്. […]

India

ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം; എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫിസിൽ ഹാജരാകണം; ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ

ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ പറയുന്നു. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യം വേണം. ( aryan khan bail conditions ) അഞ്ച് പേജുകൾ ഉള്ളതാണ് ജാമ്യ ഉത്തരവ്. മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. മുംബൈയ്ക്ക് പുറത്തു പോകേണ്ടി വന്നാൽ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. മാധ്യമങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തരുത്, […]

India

മകനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ

മകൻ ആര്യൻ ഖാനെ കാണാൻ ആർതർ റോഡ് ജയിലിലെത്തി ഷാരൂഖ് ഖാൻ. മയക്ക് മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം. ( srk visits aryan khan ) അതേസമയം, ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് ബോംബെ ഹൈകോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ഉന്നത സ്വാധീനമുള്ള ആര്യൻ ഖാന് ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കിയാണ്, എൻഡിപിഎസ് പ്രത്യേക കോടതി ജഡ്ജി […]

India

ആര്യൻ ഖാന് ജാമ്യമില്ല; ജാമ്യം കൊടുത്താൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ആര്യൻ ഖാൻ ആർതർ ജയിലിൽ തുടരും. അർബാസ് മർച്ചന്റ്, മുൻ മുൻ ദമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ആര്യൻ ഖാന് ജാമ്യം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നും അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻ സി ബി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വിദേശ വ്യക്തികൾക്ക് കേസിൽ ബന്ധമുണ്ടെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ […]

India

ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ; മകനെ വിഡിയോ കോളിൽ കണ്ട് കുടുംബം

ലഹരിപ്പാർട്ടി കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ. ജയിലുള്ള ഒരാൾക്ക് പുറത്ത് നിന്ന് അയയ്ക്കാവുന്ന പരമാവധി തുകയാണിത്. ജയില്‍ ക്വാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ആര്യൻ ഖാന് ജയിൽ നിന്നുള്ള ഭക്ഷണമാണ് ഇതുവരെ നൽകിയിട്ടുള്ളതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇതിനിടയിൽ കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വിഡിയോ കോളിലൂടെ സംസാരിച്ചു. കൊവിഡ് മാനദണ്ഡം കാരണം ജയിലില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ […]

India

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസ്; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം. ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലിനാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ മുംബൈയിലെ എൻഡിപിഎസ് പ്രത്യേക കോടതി പരിഗണിക്കുന്നത്. ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കാനാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ആര്യന്റെ ഡ്രൈവറെയും, നിർമാതാവ് ഇമ്തിയാസ് ഖാത്രിയെയും ചോദ്യം ചെയ്തതിൽ നിന്നും ആര്യാനെതിരെ നിർണായക വിവരങ്ങൾ ലഭിചെന്നാണ് എൻസിബി വൃത്തങ്ങൾ നൽകുന്ന സൂചന. ഇക്കാര്യങ്ങൾ […]

India

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യാപേക്ഷ മുംബൈ കില്ല കോടതി തള്ളി. ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പ്രതികളെയും ഇന്നലെ 14 ദിവത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ആര്യൻ ഖാന് ആഡംബര കപ്പലിൽ കയറാനുള്ള ബോഡിങ് പാസ് ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ക്ഷണിതാവ് മാത്രമായിരുന്നു. റെയ്ഡ് സമയത്ത് ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ആര്യൻഖാന്റെ കൈവശം നിന്ന് ലഹരിവസ്തുവകൾ കണ്ടെത്തിയതായി എൻ സി ബി ആരോപിക്കുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഈ സാഹചര്യത്തിൽ […]