National

അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി

ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി ഇന്ത്യ. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും യോഗങ്ങൾ പ്രഖ്യാപിച്ചത് പോലെ അവിടെ നടക്കുമെന്നും ഇന്ത്യ പറഞ്ഞു. ടൂറിസത്തെക്കുറിച്ചുള്ള ജി – 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ ആണ് പരിപാടിയിലൂടെ ഇന്ത്യയുടെ ലക്ഷ്യം. (arunachal jammu kashmir g20) അരുണാചൽ പ്രദേശിലെ […]

National

ദ്വി​ദിന സന്ദർശനം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശ് സന്ദർശിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അരുണാചൽ പ്രദേശിലെത്തും. ഇന്നും നാളെയുമാണ് സന്ദർശനം. തുടർന്ന് ഇന്ത്യ-ചൈന അതിർത്തിയിലെ കിബിത്തൂ ​ഗ്രാമത്തിൽ ‘ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം അദ്ദേഹം ഉദ്ഘാടനം ചെയ്യും.(Amit Shah to visit Arunachal Pradesh amid China border row) അതിർത്തി ജില്ലകളിലെ വനിതാ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾ നിർമ്മിച്ച ഉത്പ്പന്നങ്ങളുടെ പ്രദർശനവും നടക്കുമെന്ന് എംഎച്ച്എ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അമിത് ഷാ പ്രദർശന സ്റ്റാളുകൾ സന്ദർശിക്കും. ഏപ്രിൽ 11 ന് […]

National

അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി; വീണ്ടും പ്രകോപനവുമായി ചൈന

അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയെന്ന് ചൈന. ചൈനയുടെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് വാദം. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി. അതേസമയം ചൈനയുടെ നടപടിയില്‍ ഇന്ത്യയുടെ പ്രതികരണം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. 2017 ഏപ്രിലിലും 2021 ഡിസംബറിലുമായി ഇത് മൂന്നാം തവണയാണ് ചൈന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്‌തെന്ന് അവകാശപ്പെടുന്നത്. സംഭവത്തെക്കുറിച്ച് […]

India

മധ്യപ്രദേശിലും അരുണാചൽ പ്രദേശിലും ഭൂചലനം

അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഭൂചലനം. നാഷനൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പുലർച്ചെ നാല് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 3.7 രേഖപ്പെടുത്തി. ഭൂകമ്പത്തിൽ ജീവനാശമോ സ്വത്തുക്കളോ ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം മധ്യപ്രദേശിലെ പച്മറിയിൽ പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. രാവിലെ 8.43 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ദിൻഡോരി, ജബൽപൂർ, […]

India National

അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമായത് സാങ്കേതിക പിഴവെന്ന് പ്രാഥമിക നിഗമനം

അരുണാചല്‍ പ്രദേശില്‍ മലയാളി ഉള്‍പ്പെടെ നാല് സൈനികരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യം നിര്‍ത്തി വച്ചു. അപകട കാരണം ഹെലികോപ്റ്ററിന്റെ സാങ്കേതിക തരരാറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാര്‍ക്ക് അനുഭവ പരിചയവുമുണ്ടായിരുന്നു. ഹെലികോപ്റ്ററിനു കാലപ്പഴക്കം ഇല്ല. തകരും മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തില്‍ പരിശോധിക്കുമെന്നാണ് വിവരം.  സാങ്കേതിക പരിശോധനകള്‍ക്കാണ് എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യംതാല്‍ക്കാലികമായി നിര്‍ത്തി വച്ചത്. 300 ഓളം ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി […]

National

ഇന്ത്യ-ചൈന അതിർത്തിയിൽ 19 തൊഴിലാളികളെ കാണാനില്ല: ഒരു മൃതദേഹം കണ്ടെത്തി

അരുണാചൽ പ്രദേശിൽ ഇന്ത്യ-ചൈന അതിർത്തിക്ക് സമീപം 19 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച മുതൽ ഇവരെ കാണാനില്ലെന്ന് കുറുങ് കുമേ ഡെപ്യൂട്ടി കമ്മീഷണർ. തൊഴിലാളികളെല്ലാം റോഡ് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നവരാണ്. ഇവരിൽ ഒരാളുടെ മൃതദേഹം കുമി നദിയിൽ നിന്നും കണ്ടെത്തി. തൊഴിലാളികളിൽ ഭൂരിഭാഗവും അസമിൽ നിന്നുള്ളവരാണ്. ഈദ് പ്രമാണിച്ച് നാട്ടിൽ പോകാൻ കരാറുകാരനോട് അവധിയ്ക്ക് അഭ്യർത്ഥിച്ചിരുന്നു. കരാറുകാരൻ ഇത് വിസമ്മതിച്ചതോടെ സംഘം കാൽനടയായി അസമിലേക്ക് പോയതായി വിവരമുണ്ട്. ഇവർ വനത്തിലുള്ളിൽ കുടുങ്ങി എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ […]

National

‘ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് പരസ്യപ്പെടുത്തി ബോര്‍ഡ് വയ്ക്കരുത്; ഉത്തരവിറക്കി അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശില്‍ ഭക്ഷണശാലകളില്‍ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഇറ്റാനഗര്‍ മജിസ്ട്രേറ്റ്. മതപരമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ മാംസം കഴിക്കുന്ന ആളുകളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. അതേസമയം തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം ഉത്തരവില്‍ പറയുന്നു. ഹോട്ടലുകളുടെയും റസ്‌റ്റോറന്റുകളുടെയും ബോര്‍ഡുകളില്‍ ബീഫ് എന്ന വാക്ക് പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ […]

India National

അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന

ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തികൾ സംഗമിക്കുന്ന ‘മുക്കവലയുടെ’ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ. കിഴക്കൻ ലഡാക്കിൽ ഇന്ത്യ –ചൈന സേനകൾ തമ്മിലുള്ള സംഘർഷം […]

India

അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന

ഇന്ത്യൻ അതിർത്തിയോട് ചേർന്ന് പടിഞ്ഞാറൻ അരുണാചൽ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ, ഭൂട്ടാൻ, ചൈന അതിർത്തികൾ സംഗമിക്കുന്ന ‘മുക്കവലയുടെ’ അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റർ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങൾ. ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയിൽ കൂടുതൽ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിർമിതിയെന്നാണ് വിലയിരുത്തൽ. കിഴക്കൻ ലഡാക്കിൽ ഇന്ത്യ –ചൈന സേനകൾ തമ്മിലുള്ള സംഘർഷം […]

India National

അരുണാചൽ അതിർത്തിയിലും ചൈനീസ് സന്നാഹം; പ്രതിരോധ നടപടി തുടങ്ങിയെന്ന് ഇന്ത്യന്‍ സൈന്യം

അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. കിഴക്കൽ ലഡാക്കിന് പുറമെ അരുണാചൽ അതിർത്തി നിയിഞ്ചിയിലും ചൈനീസ് സേനാ സന്നാഹം. പ്രതിരോധ നടപടികൾ തുടങ്ങിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ പ്രതിരോധ മന്ത്രിയും സേനാമേധാവിയും നാളെ ലഡാക്ക് സന്ദർശിക്കും. അരുണാചൽ അതിർത്തിക്ക് സമീപം നിയിഞ്ചിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ശക്തമായ സജ്ജീകരണങ്ങൾ ചൈന ഒരുക്കിയതായാണ് റിപ്പോർട്ടുകൾ. എയർപോർട്ട്, ഹെലിപോർട്ട്, റെയിൽവെ സ്റ്റേഷൻ അടക്കമുള്ളവ സജ്ജമാക്കിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് […]