റിപബ്ലിക്ക് ടി.വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിനെതിരെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പ്രകാശ് ജാവ്ദേകര്‍, സ്മൃതി ഇറാനി അടക്കമുള്ള നിരവധി ബിജെപി നേതാക്കളാണ് രംഗത്തുവന്നിട്ടുള്ളത്. അര്‍ണബിന്‍റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്നായിരുന്നു പ്രകാശ് ജാവ്ദേക്കറുടെ ട്വീറ്റ്. അര്‍ണബിനെതിരെ നടന്നിരിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേല്‍ കടന്നു കയറുകയാണെന്നുമായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശം. ഇതാദ്യമായല്ല ഒരു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റുചെയ്യുന്നത് എന്ന് ബി.ജെ.പി നേതാക്കളെ ഓര്‍മപ്പെടുത്തുകയാണ് പ്രതിപക്ഷവും വിമര്‍ശകരും. ഇതുവരെ അറസ്റ്റിലായിട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റാണ് വിമര്‍ശകര്‍ […]
Tag: arnab goswami
അർണബ് ഗോസ്വാമി നവംബർ 18 വരെ ജയിലിൽ
ഇന്‍റീരിയർ ഡിസൈനർ അൻവയ് നായ്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. മുംബൈ ഹൈകോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും. മഹാരാഷ്ട്രയിലെ അലിബാഗ് മജിസ്‌ട്രേറ്റ് കോടതിയാണ് അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പോലീസ് കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല. നവംബർ 18 വരെ അർണബ് ജയിലിൽ കഴിയണം. […]
‘അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നു’; നായ്ക്കിന്റെ കുടുംബം
റിപ്പബ്ലിക് ടീവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ സന്തോഷിക്കുന്നുവെന്ന് ആന്‍വായ് നായ്ക്കിന്റെ കുടുംബം. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്ണബിന്റെ അറസ്റ്റ്. റിപ്പബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന ആന്‍വായ് നായികിന്റെ കുറിപ്പ് പൊലീസ് നേരത്തെ കണ്ടെത്തിരുന്നു. അര്‍ണബിന്റെ അറസ്റ്റില്‍ സന്തോഷമുണ്ടെന്നും നേരത്തെ കേസ് ഒഴിവാക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഇപ്പോള്‍ കുടുംബം പറഞ്ഞു. റിപ്പബ്ലിക് ടി.വി […]
രോഷം പ്രതികരിച്ച് കങ്കണ റണാവത്ത്
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ നടി കങ്കണ റണാവത്ത്. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് കങ്കണയുടെ പ്രതികരണം. കങ്കണയെക്കൂടാതെ കേന്ദ്രമന്ത്രിമാരുള്‍പ്പെടെ ഒരുപാട് പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. ”ഞാൻ മഹാരാഷ്ട്ര സർക്കാരിനോട് ചോദിക്കുകയാണ്. നിങ്ങൾ ഇന്ന് അർണബ് ഗോസ്വാമിയുടെ വീടിനകത്തുകയറുകയും മര്‍ദ്ദിക്കുകയും ചെയ്തു. നിങ്ങൾ ഇനിയും എത്ര വീടുകൾ തകർക്കും? നിങ്ങൾ എത്രപേരെ ശ്വാസം മുട്ടിക്കും. എത്ര പേരുടെ മുടി നിങ്ങൾ പിടിച്ചുവലിക്കും. എത്ര ശബ്ദങ്ങൾ നിങ്ങൾ നിശബ്ദമാക്കും? പക്ഷെ നിങ്ങൾ […]
അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍
റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചു. മുംബൈയിലെ ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 10 പൊലീസുകാര്‍ അര്‍ണബിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്ണബിന്റെ അറസ്റ്റ്. 2018ലായിരുന്നു […]
അര്‍ണബ്, ഒരു വാര്‍ത്താ വേശ്യ; പുതിയ സിനിമക്ക് പേരിട്ട് രാം ഗോപാല്‍ വര്‍മ്മ
ബോളിവുഡ് സിനിമ മേഖലക്കുനേരെ അർണബ് ഉയർത്തിയ രൂക്ഷമായ പ്രതികരണങ്ങളാണ് രാംഗോപാൽ വർമയെ ചൊടിപ്പിച്ചത് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡിലെ മുൻനിര സംവിധായകരിലൊരാളായ രാംഗോപാൽ വർമ. രാംഗോപാൽ വർമ ട്വീറ്റ് ചെയ്തത് ഇങ്ങനെ: അദ്ദേഹത്തിനെക്കുറിച്ചുള്ള എന്റെ സിനിമക്ക് പേരിട്ടു.‘അർണബ്, ഒരു വാർത്താവേശ്യ’. അദ്ദേഹത്തെക്കുറിച്ച് വിശദമായി പഠിച്ചപ്പോൾ വാർത്തകൂട്ടിക്കൊടുപ്പുകാരനാണോ വാർത്താവേശ്യ എന്നതാണോ കൂടുതൽ അനുയോജ്യം എന്ന കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായി. ആ ഘോരശബ്ദത്തെ ഒടുവിൽ വാർത്താവേശ്യ എന്ന് തന്നെ വിളിക്കാൻ […]
അര്‍ണബിന്റെ ചൈനീസ് ബഹിഷ്‌കരണ ചര്‍ച്ച സ്‌പോണ്‍സര്‍ ചെയ്തത് ചൈനീസ് കമ്പനികള്‍
അര്‍ണബ് കൊളുത്തിവിട്ട #ChinaGetOut ഹാഷ് ടാഗിന് പകരം #PoweredbyVivo എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കേണ്ടതിനെക്കുറിച്ചായിരുന്നു റിപ്പബ്ലിക് ചാനലില്‍ അര്‍ണബ് ഗോസ്വാമിയുടെ കഴിഞ്ഞ ദിവസത്തെ ചര്‍ച്ച. #ChinaGetOut എന്ന ഹാഷ്ടാഗിനൊപ്പിച്ച് അര്‍ണബിന്റെ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ പ്രോഗാമിന്റെ സ്‌പോണ്‍സര്‍മാരെ എഴുതിക്കാണിക്കുന്നുണ്ടായിരുന്നു. അത് ചൈനീസ് കമ്പനികളായ വിവോയുടേയും ഒപ്പോയുടേയും പരസ്യങ്ങളായിരുന്നു. വൈകാതെ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു. ചൈനീസ് ബഹിഷ്‌ക്കരണം പവേഡ് ബൈ എംഐ10 ആന്റ് വിവോ എന്ന […]