India

അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടം: രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു

അരുണാചല്‍ പ്രദേശില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന രണ്ട് പൈലറ്റുമാരും വീരമൃത്യുവരിച്ചതായി സ്ഥിരീകരിച്ച് സൈന്യം. ലഫ്. കേണല്‍ വിവിബി റെഡ്ഡി, മേജര്‍ എ ജയന്ത് എന്നിവരാണ് മരിച്ചത്.  അരുണാചലിലെ മണ്ഡാല ഹില്‍സ് മേഖലയിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.രാവിലെ 9.15ഓടെ എടിഎസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആ സമയത്ത് തന്നെയാവാം അപകടമുണ്ടായതെന്നാണ് വിലയിരുത്തല്‍. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സൈന്യവും ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിലാണ് ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട […]

India National

അരുണാചലിലെ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണമായത് സാങ്കേതിക പിഴവെന്ന് പ്രാഥമിക നിഗമനം

അരുണാചല്‍ പ്രദേശില്‍ മലയാളി ഉള്‍പ്പെടെ നാല് സൈനികരുടെ ജീവന്‍ നഷ്ടമായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യം നിര്‍ത്തി വച്ചു. അപകട കാരണം ഹെലികോപ്റ്ററിന്റെ സാങ്കേതിക തരരാറാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥ അനുയോജ്യമായിരുന്നു. പൈലറ്റുമാര്‍ക്ക് അനുഭവ പരിചയവുമുണ്ടായിരുന്നു. ഹെലികോപ്റ്ററിനു കാലപ്പഴക്കം ഇല്ല. തകരും മുന്‍പ് പൈലറ്റ് അപായ സന്ദേശം അയച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ആഭ്യന്തര അന്വേഷണത്തില്‍ പരിശോധിക്കുമെന്നാണ് വിവരം.  സാങ്കേതിക പരിശോധനകള്‍ക്കാണ് എഎല്‍എച്ച് ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനം സൈന്യംതാല്‍ക്കാലികമായി നിര്‍ത്തി വച്ചത്. 300 ഓളം ഹെലികോപ്റ്ററുകളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തി […]

India

സൈനിക ഹെലികോപ്റ്റര്‍ അപകടം; ഡിഎന്‍എ പരിശോധന അവസാനിച്ചു; വെല്ലിംഗ്ടണില്‍ ഗാര്‍ഡ് ഓഫ് ഓണര്‍

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ള സംഘം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഡിഎന്‍എ പരിശോധന അവസാനിച്ചു. രാവിലെ 9 മണക്ക് വെല്ലിംഗ്ടണില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ ഉണ്ടാകും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഗവര്‍ണറും പുഷ്പചക്രം അര്‍പ്പിക്കും. ശേഷം റോഡ് മാര്‍ഗം മൃതദേഹം സുലൂരിലേക്ക് എത്തിച്ച് ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിക്കുക എന്നാണ് സൂചന. അതേസമയം അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് […]

India

കുനൂരില്‍ മരിച്ച മലയാളി സൈനികന്‍ എ.പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍

കുനൂരില്‍ ആര്‍മി ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് മരിച്ച മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ വീട് സന്ദര്‍ശിച്ച് റവന്യുമന്ത്രി കെ രാജന്‍. രാജ്യത്തിന് നഷ്ടമായത് ധീര സൈനികയെന്ന് മന്ത്രി കെ രാജന്‍ അനുസ്മരിച്ചു. നാട്ടില്‍ സജീവമായ യുവാവാണ് എ.പ്രദീപ്. എല്ലാ വിധ ബഹുമതികളോടെയും മൃതദേഹം സംസ്‌കരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രദീപിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും. kunnur army helicopter accident കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തിന്റെ ഞെട്ടലിലാണ് പ്രദീപിന്റെ നാടായ തൃശൂരിലെ പൊന്നൂക്കര. രണ്ടാഴ്ച മുന്‍പായിരുന്നു അച്ഛന് സുഖമില്ലാത്തതിനാല്‍ […]