കോവിഡ് 19 പൊട്ടോകോളുകൾ മാറ്റിവെച്ചാണ് മറ്റിടങ്ങളിൽ നിന്ന് സൈനികർ ഇവിടെ എത്തിയത്. സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ ഇടപെടുന്നതിനായി കൂടുതൽ സൈനികരെ ഒരുക്കിനിർത്തുകയും ചെയ്തിട്ടുണ്ട്. ലഡാക്കിലെ ഗൽവാൻ നദിക്കു സമീപം ചൈന സൈനിക നീക്കം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈന്യം ജാഗ്രത പുലർത്തുന്നതായി റിപ്പോർട്ട്. മേഖലയിൽ ചൈന സൈനികരുടെ എണ്ണം വർധിപ്പിച്ചതിനു പിന്നാലെ കോവിഡ് പ്രൊട്ടോക്കോൾ മാറ്റിവെച്ച് ഇന്ത്യ കൂടുതൽ സൈനികരെ ഇവിടെ നിയോഗിച്ചതായും ഉന്നതതലത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം ആരംഭിച്ചതായും ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. സംഭവഗതികളെപ്പറ്റി സൈന്യം […]