കലാപം ശക്തമാകുന്ന സാഹചര്യത്തിൽ ആഫ്രിക്കൻ രാജ്യമായ നൈജറിൽനിന്ന് ഇന്ത്യക്കാർ മടങ്ങിവരണമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി. കലാപത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപാതകൾ അടച്ചതിനാൽ കരമാർഗം മാത്രമേ യാത്ര ചെയ്യാനാവൂ. സ്ഥിതിഗതികൾ സര്‍ക്കാർ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കാർ എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങണം. ഇന്ത്യയിൽ നിന്ന് നൈജറിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നവർ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ യാത്ര മാറ്റിവയ്ക്കണമെന്നും ബാഗ്ചി നിർദേശിച്ചു. ജൂലൈ 26ന് പ്രസിഡന്റ് മുഹമ്മദ് ബസൂമിനെ നിഷ്കാസിതനാക്കി സൈന്യം അധികാരം പിടിച്ചെടുത്തതോടെയാണ് നൈജറിൽ പ്രതിസന്ധി രൂക്ഷമായത്. മൂന്ന് […]
Tag: arindam bagchi
മതസ്വാതന്ത്ര്യം ഇന്ത്യയുടെ മുഖമുദ്ര, ചില പ്രസ്താവന രാജ്യത്തിന്റെ നിലപാടല്ല; വിദേശകാര്യമന്ത്രാലയം
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ വിവാദ പരാമർശത്തിൽ ഒഐസിയുടെ നിലപാട് തള്ളി ഇന്ത്യ. ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ നിലപാട് തള്ളുന്നു, മതസ്വാതന്ത്ര്യം ഇന്ത്യയുടെ മുഖമുദ്രയാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ചില പ്രസ്താവന രാജ്യത്തിന്റെ നിലപാടല്ലെന്നും ഇന്ത്യ വ്യക്തമാക്കി. അപകീർത്തി പരാമർശത്തിൽ പ്രതിഷേധമറിയിച്ച് കുവൈറ്റ് രംഗത്തെത്തിയിരുന്നു . ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് കുവൈറ്റ് പ്രതിഷേധം അറിയിച്ചത്. നുപുറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ ബിജെപി നടപടിയെ കുവൈറ്റ് സ്വാഗതം ചെയ്തു. നേരത്തെ, വിഷയത്തിൽ ഖത്തറും പ്രതിഷേധം അറിയിച്ചിരുന്നു. ബിജെപി ദേശീയ വക്താവായിരുന്ന […]