Football Sports

അർജന്റിനയോട് തോൽവി; പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീൽ പുറത്ത്

ബ്രസീൽ അണ്ടർ 23 ടീം പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ പുറത്ത്‌. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ തോൽവി നേരിട്ടതോടെയാണ് നിലവിലെ സ്വർണ മെഡൽ ജേതാക്കളായ ബ്രസീൽ പുറത്തായത്. അർജന്റീനയ്ക്കെതിരെ എതിരില്ലാത്ത ഒരു ​ഗോളിനാണ് ബ്രസീലിന്റെ തോൽവി. ജയത്തോടെ അർജൻറീന ടൂർണമെൻറിന് യോഗ്യത നേടി. തുടർച്ചയായ മൂന്നാം ഒളിംപിക് സ്വർണമെന്ന ലക്ഷ്യമാണ് ഇതോടെ ബ്രസീലിന് നഷ്ടമായത്. 2004നു ശേഷം ആദ്യമായാണ് ബ്രസീൽ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ലൂസിയാനോ ഗോണ്ടു കളിയുടെ 77-ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ നേടിയ ഗോളാണ് […]