Sports

‘ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ ഒരു ഗ്രൗണ്ടില്ല; അര്‍ജന്റീനയെ കൊണ്ടുവരുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കൂ’; ആഷിഖ് കുരുണിയന്‍

അര്‍ജന്റീനയെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിരക്കുന്നതിന് പകരം ഫുട്‌ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍. ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന് ആഷിഖ് പറഞ്ഞു. മലപ്പുറത്ത് നിന്ന് ഒരുപാട് താരങ്ങള്‍ ഐഎസ്എല്ലിലും ദേശീയ ടീമിലും കളിക്കുന്നുണ്ട്. എന്നാല്‍ മലപ്പുറത്ത് ഒരു ഗ്രൗണ്ടില്ല. ആകെയുള്ളത് കോട്ടപ്പടി സ്റ്റേഡിയവും മഞ്ചേരി സ്റ്റേഡിയവും ആണ്. ഈ രണ്ടു സ്റ്റേഡിയവും ടൂര്‍ണമെന്റുകള്‍ക്കല്ലാതെ തുറക്കാറില്ലെന്നും ആഷിഖ് പറയുന്നു. […]

Sports

മെസ്സിയെ പരിശീലിപ്പിക്കാൻ മുൻ അർജന്റീന – ബാഴ്സലോണ പരിശീലകൻ; ജെറാർഡോ മാർട്ടിനോ ഇന്റർ മയാമിയിൽ

യൂറോപ്പിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ച് അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് സാക്ഷാൽ ജെറാർഡോ മാർട്ടിനോ. മെസ്സിയെ ബാഴ്സലോണയിലും അർജന്റീന കുപ്പായത്തിലും പരിശീലിപ്പിച്ച കോച്ചാണ് അദ്ദേഹം. ജെറാർഡോ മാർട്ടിനോ ക്ലബ്ബുമായി കരാർ ഒപ്പിയിട്ടതായി ഇന്റർ മയാമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2013 – 14 സീസണിൽ ബാഴ്സലോണയുടെ പരിശീലകനായിരുന്നു ‘ടാറ്റ’ എന്നറിയപ്പെടുന്ന ജെറാർഡോ മാർട്ടിനോ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ക്ലബ് വിട്ട ടിറ്റോ വിലനോവക്ക് പകരമായിരുന്നു ജെറാർഡോ മാർട്ടിനോ സ്ഥാനമേൽക്കുന്നത്. പരിശീലകന് […]

Sports

ലോകകപ്പിന് ശേഷം അർജന്റീനയുടെ ആദ്യ മത്സരം; രണ്ടര മണിക്കൂറിനുള്ളിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയി

ഖത്തറിൽ ട്രോഫി നേടിയതിന് ശേഷം ആദ്യമായി അർജന്റീന നാട്ടിൽ കളിക്കുന്നത് കാണാൻ ടിക്കറ്റിനായി ഓൺലൈൻ രജിസ്റ്റർ ചെയ്തത് ഒരു മില്യണിൽ അധികം ആളുകൾ. വെറും രണ്ടര മണിക്കൂറിനുള്ളിൽ മത്സരത്തിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റ് പോയിയാതായി അർജന്റീനിയൻ മാധ്യമം ഫോക്സ് സ്പോർട്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 24 ന് പനാമക്കെതിരെ നടക്കുന്ന മത്സരത്തിനുള്ള ടിക്കറ്റിനാണ് വെബ്‌സൈറ്റിൽ 1.3 മില്യൺ ആളുകൾ രജിസ്റ്റർ ചെയ്തത്. ബ്യൂണസ് അയേഴ്‌സിലെ എൽ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിലാണ് അർജന്റീനയും പനാമയും തമ്മിലുള്ള […]

World

കാണാതായ യുവാവ് സ്രാവിൻ്റെ വയറ്റിൽ; വീട്ടുകാർ തിരിച്ചറിഞ്ഞത് ടാറ്റൂ കണ്ട്

കാണാതായ യുവാവിൻ്റെ ശരീരാവശിഷ്ടങ്ങൾ സ്രാവിൻ്റെ വയറ്റിൽ നിന്ന് കണ്ടെത്തി. അർജൻ്റീനയിൽ 32കാരനായ ഡിയേഗോ ബരിയയാണ് മരണപ്പെട്ടത്. ഫെബ്രുവരി 18ന് കാണാതായ ഇയാൾക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല. പിന്നീട് മത്സ്യത്തൊഴിലാളികൾ പിടികൂടിയ സ്രാവിൻ്റെ വയറ്റിൽ യുവാവിൻ്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. യുവാവിൻ്റെ ടാറ്റൂ കണ്ടാണ് കുടുംബം ശവശരീരം തിരിച്ചറിഞ്ഞത്. ഫെബ്രുവരി 18 ന് അർജൻ്റീനയിലെ ചുബുറ്റ് പ്രവിശ്യയിൽ ക്വാഡ് സവാരി നടത്തുന്നതായാണ് അവസാനം ഡിയേഗോയെ ആളുകൾ കണ്ടത്. പ്രദേശത്താകമാനം തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടുകിട്ടിയില്ല. ഡിയേഗോയുടെ വാഹനം ഫെബ്രുവരി 20ന് […]

Football

മികച്ച ആരാധകർ അർജന്റീനയുടേത്; ഫിഫ പുരസ്‌കാര തിളക്കത്തിൽ അർജന്റീന; നേടിയത് നാല് അവാർഡുകൾ

ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണൽ മെസി. മെസി മാത്രമല്ല, അർജന്റീനയുടേത് മാത്രമായി 4 അവാർഡുകളാണ് ലഭിച്ചത്. ഫിഫയുടെ മികച്ച ഫുട്‍ബോളർ- ലിയോ മെസി, മികച്ച ഫിഫ ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ്, മികച്ച ഫിഫ പുരുഷ കോച്ച് – ലിയോണൽ സ്കലോനി, മികച്ച ഫിഫ ഫാൻ അവാർഡ്- അർജന്റീനിയൻ. തുടങ്ങി നാല് അവാർഡുകളാണ് അർജന്റീന സ്വന്തമാക്കിയത്.(fifa awards 2023 team agentina bags 4 awards) വേദിയിൽ […]

Sports

‘ഞങ്ങളോട് ക്ഷമിക്കണം എല്ലാവരേയും ഒരുമിച്ച് കാണുക ബുദ്ധിമുട്ടാണ്’; സ്നേഹത്തിന് നന്ദി ജന്മനാട്ടിലെ ആരാധകരോട് മെസി

36 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് നേട്ടത്തിന്റെ കൊടുമുടിയിൽ വീണ്ടും മുത്തമിട്ടതിലൂടെ മെസിക്കും സംഘത്തിനും ആവേശോജ്വല സ്വീകരണമാണ് ടീമിനായി രാജ്യം കാത്തുവച്ചത്. എന്നാൽ സ്വീകരണത്തിനിടയിലും ജന്മനാട്ടിലെ ആരാധകരോട് ക്ഷമ ചോദിച്ച മെസി രംഗത്തെത്തിയിരിക്കുകയാണ്. ‘റൊസാരിയോയിൽ എത്തിയപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണ് വീടിന് പുറത്ത് തടിച്ചുകൂടിയത്. എന്നാൽ, ഇപ്പോഴും തന്നെ കാണാൻ സാധിക്കാത്ത ആരാധകരോടാണ് മെസി ക്ഷമാപണം നടത്തിയത്. റൊസാരിയോയിലെ, ഫ്യൂൺസിലെ ഉൾപ്പെടെ എല്ലാ ആളുകൾക്കും ആശംസകൾ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ എപ്പോഴും ഞങ്ങളോട് കാണിച്ച സ്നേഹത്തിന് നന്ദി […]

Sports

കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്തണം; നിർദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

ലോകകപ്പ് വിജയത്തിന് പിന്നാലെ ആയിരം പെസോ കറൻസിയിൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ അർജന്റീന സെൻട്രൽ ബാങ്കിന്റെ നിർദേശം. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് വിവരം പുറത്തുവിട്ടത്. ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യുന്നു. മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികൾ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അർജന്റീനിയൻ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദേശിച്ചതാണെന്നും […]

Sports

പ്രീ ക്വാർട്ടറിൽ അർജൻ്റീനയ്ക്ക് ഓസ്ട്രേലിയൻ കടമ്പ; ഫ്രാൻസിന് പോളണ്ട് എതിരാളികൾ

ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജൻ്റീന ഓസ്ട്രേലിയയെ നേരിടും. ഗ്രൂപ്പ് സിയിൽ ചാമ്പ്യന്മാരായി അർജൻ്റീന പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയയുടെ വരവ്. ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസിന് ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ പോളണ്ട് എതിരാളികളാവും. നെതർലൻഡ്സ് – യുഎസ്എ, ഇംഗ്ലണ്ട് – സെനഗൽ എന്നീ മത്സരങ്ങളാണ് നിലവിൽ പ്രീ ക്വാർട്ടർ ഘട്ടത്തിൽ തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എയിൽ നെതർലൻഡ്സ് ഒന്നാം സ്ഥാനക്കാരായും സെനഗൽ രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഗ്രൂപ്പ് ബിയിൽ […]

Sports

‘ജീവന്മരണ പോരാട്ടത്തിന് അർജന്റീന’ എതിരാളികൾ മെക്‌സിക്കോ; നിർണായക ദിനം

ലോകകപ്പിൽ ഇന്ന് അർജന്റീനയ്ക്ക് നിർണ്ണായക മത്സരം. പ്രീ ക്വാട്ടർ സാധ്യതകൾ നിലനിർത്താൻ ടീമിന് ജയം അനിവാര്യമാണ്.ദോഹയിലെ ലുസൈൽ സ്‌റ്റേഡിയത്തിൽ മെക്‌സിക്കോയ്‌ക്കെതിരായ മത്സരം ഇന്ന് രാത്രി 12.30നാണ്. സൗദി അറേബ്യയ്‌ക്കെതിരെ തോറ്റ അർജന്റീന മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പോളണ്ടിനെതിരെയും മെക്സിക്കോയ്ക്കെതിരെയും വിജയിച്ചാൽ മാത്രമേ അർജന്റീനയ്ക്ക് പ്രീ ക്വാട്ടർ സാധ്യതകൾക്ക് വഴിതുറക്കുകയായുള്ളു. തോറ്റാൽ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കാം. സമനില പോലും പ്രീക്വാർട്ടർ സാധ്യതകൾ വിദൂരത്താക്കും. ഗ്രൂപ്പ് സിയിൽ നിലവിൽ സൗദി മൂന്നു പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ആദ്യമത്സരത്തിൽ സമനിലയിൽ പിരിഞ്ഞ […]

Sports

അടി തെറ്റി അർജന്റീന; സൗദി ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അട്ടിമറിച്ചു. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവർ സൗദിക്കായി ലക്ഷ്യം കണ്ടപ്പോൾ ആദ്യപകുതിയിൽ ലഭിച്ച പെനാലിറ്റി മെസ്സിയും ഗോളാക്കി. അറിവുള്ളവർ പറയും എതിരാളി എത്ര ചെറുതാണെങ്കിലും വിലകുറച്ച് കാണരുതെന്ന്. ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയ്ക്ക് സംഭവിച്ചതും അതാണ്. ജയം കൈവെള്ളയിൽ, എത്ര ഗോൾ പിറക്കും? അതിൽ മിശിഹായുടെ സംഭാവന എത്ര? ഇതുമാത്രം […]