ദേശീയ പാർട്ടി പദവി ലഭിച്ചത് ആഘോഷിക്കാൻ തീരുമാനമെടുത്ത് ആം ആദ്മി പാർട്ടി. ഇന്ന് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ആഘോഷങ്ങൾ നടക്കും. ഇഡിയുടെയും സിബിഐയുടെയും അന്വേഷങ്ങൾക്കിടയിൽ മനീഷ് സിസോദിയ അടക്കമുള്ള പ്രധാന നേതാക്കൾ ജയിലിൽ തുടരേണ്ടി വരുന്നതിനിടെ സാഹചര്യമാണ് ആം ആദ്മി പാർട്ടിക്ക് ഉള്ളത്. കടുത്ത പ്രതിരോധത്തിലൂടെ നീങ്ങുന്ന ആം ആദ്മി പാർട്ടിക്ക് മറ്റ് പ്രതിസ്ന്ധികളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കുന്നതിനുള്ള മാർഗമാണ് ദേശീയ പാർട്ടി അംഗീകാരം. Aam Aadmi Party to celebrate National Party Status […]
Tag: Aravind Kejriwal
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി, പ്രതി പിടിയിൽ
ഡൽഹി അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി. വധഭീഷണി എത്തിയത് ഫോൺ കോൾ വഴി. ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ. തിങ്കളാഴ്ച രാത്രി 12.05ന് ഫോണിൽ വിളിച്ച് അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി.(Mentally Challenged Man Threatens To Kill Arvind Kejriwal) ഫോൺ കോളിനെ തുടർന്ന് ഡൽഹി പൊലീസ് നടപടിയെടുക്കുകയും ഇയാളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് നിമിഷനേരം കൊണ്ട് തന്നെ പ്രതിയെ പിടികൂടുകയും ചെയ്‌തു. മാനസിക വിഭ്രാന്തിയുള്ള 38കാരനാണ് വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.പ്രതി ഡൽഹിയിലെ ഗുലാബി ബാഗിൽ ചികിത്സയിലാണെന്നും […]
രാഷ്ട്രപതി തെരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആം ആദ്മി
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി അറിയിച്ചു. എ.എ.പി രാജ്യസഭാ അംഗം സഞ്ജയ് സിങ്ങാണ് പ്രഖ്യാപനം നടത്തിയത്.എൻ.ഡി.എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമുവിനോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെയാണ് യശ്വന്ത് സിൻഹയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നത്.ഡൽഹിയിലും പഞ്ചാബിലും രണ്ട് സംസ്ഥാനങ്ങളിൽ സർക്കാരുകളുള്ള ഏക ബിജെപി, കോൺഗ്രസ് ഇതര സംഘടനയാണ് എഎപി. എഎപിയെ കൂടാതെ തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസും […]
ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കാൻ കേജ്‌രിവാൾ; ഞായറാഴ്ചകളിൽ ദേശീയ ഗാനാലാപനം സംഘടിപ്പിക്കും
ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ 500 ദേശീയ പതാകകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഫഌഗ് കോഡ് ഉറപ്പ് വരുത്താൻ അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ എല്ലാ ഞായറാഴ്ചകളിലും ദേശിയ ഗാനാലാപനം നടത്തുമെന്നും കേജ്രിവാൾ പറഞ്ഞു. ഫഌഗുകൾ സ്ഥാപിച്ചയിടത്ത് ഞായറാഴ്ചകളിൽ രാവിലെ 10 മണിക്ക് ‘തിരംഗ സമ്മാൻ സമിതി’ ജനങ്ങളെ വിളിച്ചുകൂട്ടുകയും അവിടെ വച്ച് ദേശിയഗാനം ആലപിക്കുകയും ചെയ്യാനാണ് തീരുമാനം. ഈ സന്നദ്ധ പ്രവർത്തകർ ഡൽഹിയിൽ ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പ് […]
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നൽകും; അരവിന്ദ് കെജ്രിവാള്‍
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഡല്‍ഹിയില്‍ കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്.കൊവിഡ് മൂലം മരണപ്പെട്ട രക്ഷിതാക്കളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം സര്‍ക്കാര്‍ തന്നെ വഹിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ‘വേദനാജനകമായ ദിനങ്ങളാണ് കടന്നുപോയത്. പലകുടുംബങ്ങളിലും ഒന്നിലധികം മരണങ്ങളുണ്ടായി. നിരവധി കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന എനിക്ക് മനസിലാകും. അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. […]
അടുത്ത യു.പി അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കും
2022ലെ ഉത്തർ പ്രദേശ് അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ജനങ്ങളെ പുറകിൽ നിന്ന് കുത്തുന്നവരാണ് യു.പിയിലെ മറ്റ് രാഷ്ട്രീയ പാർട്ടികളെന്നും കെജ്‌രിവാൾ പറഞ്ഞു. “എന്തുകൊണ്ടാണ് യു.പിയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും നല്ല ചികിത്സ ലഭ്യമാകുന്നതിനുമൊക്കെ ഡൽഹിയിലേക്ക് വരേണ്ടി വരുന്നത്. സൗജന്യമായി കറന്റും കുടിവെള്ളവും, നല്ല വിദ്യാഭ്യാസവും ചികിത്സ സൗകര്യവുമൊക്കെ യു.പിയിലും ഉറപ്പുവരുത്തനാകും.” കെജ്‌രിവാൾ പറഞ്ഞു. മലിനമായ രാഷ്ട്രീയവും അഴിമതിയും കാരണം യു.പിയിൽ വികസനവും വളർച്ചയും ഉണ്ടാകുന്നില്ലെന്നും […]
കര്‍ഷക സമരം; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലില്‍
കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലിലെന്ന് ആം ആദ്മി പാര്‍ട്ടി. ഇന്നലെ സിംഗു അതിർത്തിയിൽ നേരിട്ടെത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ന് രാവിലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. ട്വിറ്ററിലൂടെയാണ് ആം ആദ്മി അരവിന്ദ് കെജ്‍രിവാള്‍ വീട്ടുതടങ്കലിലായ കാര്യം അറിയിച്ചത്. വീട്ടിനകത്തുള്ള ആരെയും പുറത്തേക്കോ പുറത്തുനിന്നുള്ളവരെ വീട്ടിനകത്തേക്കോ കയറ്റുന്നില്ലെന്നും ആം ആദ്മി പറഞ്ഞു. നേരത്തെ, സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച […]
ഡൽഹിയിൽ കൊവിഡിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ
ഡൽഹിയിൽ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സെപ്തംബർ പതിനാറ് വരെ ഡൽഹിയിൽ 4,500 വരെയായിരുന്നു കൊവിഡ് പ്രതിദിന കണക്ക്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഇത് കുറഞ്ഞു. അടുത്ത ദിവസങ്ങളിൽ കൊവിഡ് വ്യാപനം കുറയുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചനയെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. പ്രതിദിന കണക്കിൽ ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയത് സെപ്തംബർ പതിനാറിനായിരുന്നു. 4,473 പേർക്കാണ് സെപ്തംബർ പതിനാറിന് കൊവിഡ് സ്ഥിരീകരിച്ചത്. സെപ്തംബർ 15 മുതൽ 19 വരെ ദിനംപ്രതി 4000ലേറെ കേസുകളും […]