India National

‘ഉപമുഖ്യമന്ത്രി എന്നത് ഒരു ലേബൽ മാത്രം, സ്ഥാനം ഭരണഘടനാ വിരുദ്ധമല്ല’; സുപ്രീംകോടതി

ഉപമുഖ്യമന്ത്രി സ്ഥാനം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി. സ്ഥാനം കേവലം ഒരു ലേബൽ മാത്രമാണ്. ഉപമുഖ്യമന്ത്രിക്ക് അധിക ശമ്പളം പോലുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചില സംസ്ഥാനങ്ങൾ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശം. ‘ഉപമുഖ്യമന്ത്രി ഒരു മന്ത്രി മാത്രമാണ്. ഉപമുഖ്യമന്ത്രിയാണ് സംസ്ഥാന സർക്കാരിലെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ മന്ത്രി. ഭരണകക്ഷിയിലെയോ സഖ്യത്തിലെയോ മുതിർന്ന നേതാക്കൾക്ക് അൽപ്പം പ്രാധാന്യം കൂടുതൽ നൽകാനാണ് ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത്. ഉപമുഖ്യമന്ത്രി പദവി ഒരു ലേബൽ […]