‘ എനിക്ക് നിന്നോട് എല്ലാം തുറന്ന് പറയാൻ സാധിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു, കാരണം മറ്റൊരാളോടും ഒന്നും തുറന്ന് പറയാൻ എനിക്ക് സാധിച്ചിട്ടില്ല. നീ എനിക്ക് വലിയ ആശ്വാസവും കരുത്തുമാകുമെന്ന് ഞാൻ കരുതുന്നു’- ആ പതിമൂന്ന് വയസുകാരി തന്റെ ഡയറിക്കുറിപ്പ് തുടങ്ങിയത് ഇങ്ങനെയാണ്. ആംസ്റ്റർഡാമിലെ കാറ്റും വെളിച്ചവും കയറാത്ത ഭൂഗർഭ അറയിലിരുന്ന് തന്റെ ജീവിതത്തിലെ ഓരോ ദിവസത്തെ കുറിച്ചും ഭയന്നുവിറച്ച് എഴുതുമ്പോൾ ആൻ ഫ്രാങ്ക് അറിഞ്ഞിരുന്നില്ല വൃത്തികെട്ട നാസിപ്പടയുടെ ചെയ്തികളെ കാലം തള്ളിപ്പറയുക തന്റെ ഈ എഴുത്തുകൾ ആധാരമാക്കിക്കൊണ്ടാകുമെന്ന്. […]