Entertainment Sports

സെലിബ്രിറ്റികളെ ബിജെപി സമ്മര്‍ദത്തിലാക്കിയോ? മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും

നമ്മള്‍ എന്തുകൊണ്ട് കര്‍ഷക സമരത്തെ പിന്തുണക്കുന്നില്ലെന്ന ഗായിക റിഹാനയുടെ ചോദ്യത്തിന് പിന്നാലെ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ നടത്തിയ പ്രതികരണം സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷിക്കും. ഒരേ സമയത്ത് ഒരേ ആശയമടങ്ങിയ സമാനമായ ഹാഷ് ടാഗുള്ള ട്വീറ്റുകള്‍ വന്നതോടെയാണ് അന്വേഷണം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ഉന്നയിച്ചതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അന്വേഷണം നടത്താമെന്ന് അറിയിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൈന നേവാള്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി തുടങ്ങിയവരുടെ ട്വീറ്റുകള്‍ ഒരേ സ്വഭാവത്തിലുള്ളതായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത് സെലിബ്രിറ്റികളും […]

India National

നാര്‍കോട്ടിക്സ് ബ്യൂറോ വിവേകിനെതിരെ അന്വേഷണം നടത്തുന്നില്ല

ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിക്കെതിരെ മയക്കുമരുന്ന് കേസില്‍ അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം നടത്താന്‍ തയ്യാറാവുന്നില്ല. നാര്‍കോട്ടിക്സ് ബ്യൂറോ അന്വേഷിച്ചില്ലെങ്കില്‍ മുംബൈ പൊലീസ് അന്വേഷിക്കുമെന്നും അനില്‍ ദേശ്മുഖ് പറഞ്ഞു. വിവേക് ഒബ്റോയിയുടെ വീട് ബംഗളൂരു പൊലീസ് റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. “വിവേക് ഒബ്റോയ് ബിജെപിയുടെ താരപ്രചാരകനാണ്. നരേന്ദ്ര മോദിയായി അഭിനയിച്ച ആളാണ്. ബംഗളൂരു പൊലീസ് മയക്കുമരുന്ന് കേസ് അന്വേഷണത്തിനാണ് വന്നത്. പക്ഷേ നാര്‍കോട്ടിക്സ് […]