ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റനൻ്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. ഈ ചുമതലയിലെത്തുന്ന രണ്ടാമത്തെയാളാണ് അനിൽ ചൗഹാൻ. പ്രഥമ സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത് അപകടത്തിൽ മരിച്ചതിന് ഒൻപത് മാസങ്ങൾക്ക് ശേഷമാണ് നിയമനം നടക്കുന്നത്. ദേശീയ യുദ്ധ സ്മാരകത്തിൽ അനിൽ ചൗഹാൻ ആ പുഷ്പചക്രം അർപ്പിച്ചു. അനിൽ ചൗഹാൻ സ്ഥാനമേൽക്കുന്നതിനു സാക്ഷിയാവാൻ അദ്ദേഹത്തിൻ്റെ 92 വയസുള്ള പിതാവുമുണ്ടായിരുന്നു. (anil chauhan cds took) അദ്ദേഹത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി മൂന്ന് സേനാവിഭാഗങ്ങളെയും ഒരുമിപ്പിക്കുന്ന […]