അപകടകരമായ ആപ്പുകൾ സ്ക്രീൻ ചെയ്യാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉണ്ടെങ്കിലും ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്ന മാൽവെയർ കുത്തിവച്ച ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സൈബർ സുരക്ഷാ സാങ്കേതിക കമ്പനിയായ ബിറ്റ്ഡിഫൻഡർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ 35 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളാണ് അപകടകരമാം വിധം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും ആപുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടനെ തന്നെ ഡിലീറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുന്നു. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഡൗൺലോഡ് ചെയ്യിപ്പിക്കുന്ന […]