Technology

കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ ഇനി ഇവിടുന്ന് കിട്ടില്ല; പുതിയ പ്ലേ സ്റ്റോര്‍ നയവുമായി ഗൂഗിള്‍

ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് വിലക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. ഗൂഗിളിന്റെ പുതിയ പ്ലേ സ്റ്റോര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനം. മെയ് പതിനൊന്നിനകം എല്ലാ തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഗൂഗിളിന്റെ തീരുമാനം. ഫോണിന് മറുവശമുള്ള വ്യക്തിക്ക് തന്റെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നുവെന്ന് യാതൊരു സൂചനയും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ […]