India

ആന്ധ്രാപ്രദേശിൽ 45 കുരങ്ങുകൾ ചത്ത നിലയിൽ; വിഷം നൽകിയതെന്ന് സംശയം

കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് 45 കുരങ്ങുകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് വനം വകുപ്പ് അറിയിച്ചു. എന്നാൽ ആരോ വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. സിലാഗം ഗ്രാമത്തിലെ റോഡിന് സമീപം കുരങ്ങുകളുടെ ജഡം കിടക്കുന്നത് കണ്ട പ്രദേശവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചു. വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുരങ്ങുകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ ശേഷം ജഡം സിലാഗാം ഗ്രാമത്തിൽ തള്ളിയതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം […]

National

ആന്ധ്രയിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം; രണ്ട് പേർ മരിച്ചു

ആന്ധ്രാപ്രദേശിലെ പഞ്ചസാര ഫാക്ടറിയിൽ തീപിടിത്തം. അപകടത്തിൽ 2 പേർ മരിക്കുകയും 6 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാക്കിനടയ്ക്കടുത്ത് വാകലപുടി പഞ്ചസാര ഫാക്ടറിയിലാണ് തീപിടിത്തം. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഫയർ ഫോഴ്സ് ഇലക്ട്രിക്കൽ വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. പഞ്ചസാര ബാഗുകൾ കയറ്റാൻ ഉപയോഗിക്കുന്ന ഫാക്ടറിയിലെ കൺവെയർ ബെൽറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പ്രഥമിക […]

India National

മഹാരാഷ്ട്രയില്‍ 12,712 പേര്‍ക്ക് കൂടി കൊവിഡ്; ആന്ധ്രയില്‍ 9,597 പേര്‍ക്ക് രോഗം

മഹാരാഷ്ട്രയില്‍ 12,712 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 13,408 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,81,843 ആയി. 344 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 18,650 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആന്ധ്രയില്‍ 9,597 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 6,676 പേര്‍ രോഗമുക്തരായി. 93 പേരാണ് ആന്ധ്രയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ 7,883 പുതിയ കൊവിഡ് കേസുകളാണ് […]

India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; ആന്ധ്രയില്‍ സ്ഥിതി രൂക്ഷം

ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും 50,000നടുത്തെത്തിയേക്കും. ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി. 24 മണിക്കൂറിനിടെ ആന്ധ്രയിൽ 7948 ഉം മഹാരാഷ്ട്രയിൽ 7717 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും […]