India Social Media

സമരജീവി ആയതില്‍ അഭിമാനം, ഗാന്ധിജിയാണ് ഏറ്റവും വലിയ സമരജീവി: ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ നടത്തിയ സമരജീവി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. സമരജീവി ആയതില്‍ അഭിമാനിക്കുന്നു, മഹാത്മാഗാന്ധിയാണ് ആര്‍ക്കും ഒഴിവാക്കാനാവാത്ത സമരജീവിയെന്നാണ് ചിദംബരത്തിന്‍റെ ട്വീറ്റ്. കര്‍ഷക സമരത്തെ കുറിച്ച് പറയുന്നതിനിടെയാണ് ‘ആന്ദോളന്‍ ജീവി’ എന്ന പരാമര്‍ശം പ്രധാനമന്ത്രി നടത്തിയത്- “പുതിയ തരം ആളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതാണ് ആന്ദോളന്‍ ജീവി (സമരജീവി). അഭിഭാഷകരുടെ പ്രക്ഷോഭത്തില്‍ അവരെ കാണാം, വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തില്‍ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ കാണാം. ചിലയിടത്ത് അവര്‍ തിരശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളില്‍ അവര്‍ […]

India

“ബ്രിട്ടീഷുകാര്‍ക്കെതിരെ ബി.ജെ.പി സമരം ചെയ്തിട്ടില്ല; ഇ​ന്ത്യ​യെ മോ​ചി​പ്പി​ച്ച​ത് ഒ​രു കൂ​ട്ടം സ​മ​ര​ജീ​വി​ക​ൾ”; മ​റു​പ​ടി​യു​മാ​യി ക​ർ​ഷ​ക​ർ

പാ​ർ​ല​മെ​ന്‍റി​ലെ പ്ര​സം​ഗ​ത്തി​ൽ ക​ർ​ഷ​ക സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മ​റു​പ​ടി​യു​മാ​യി ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ. രാ​ജ്യ​സ​ഭ​യി​ല്‍ ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് രാജ്യത്ത് പുതിയൊരു വിഭാഗം സമര ജീവികള്‍ ഉദയം ചെയ്തിട്ടുണ്ടെന്ന മോദിയുടെ പ്രസ്താവന. ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിച്ചത് ഒരുകൂട്ടം സമര ജീവികളാണെന്നും അതിനാല്‍ സമര ജീവിയെന്നതില്‍ അഭിമാനിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ അറിയിച്ചു. ബി.ജെ.പിയും അവരുടെ മുന്‍ഗാമികളും ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പ്രക്ഷോഭത്തില്‍ ഒരിക്കലും പങ്കെടുത്തിട്ടില്ല. ജനങ്ങളുടെ പ്രക്ഷോഭങ്ങളെ എല്ലായിപ്പോഴും ഭയപ്പെടുന്നതുകൊണ്ടാണ് കര്‍ഷക സമരത്തെ ബി.ജെ.പിക്കാര്‍ […]