ആന്ധ്രപ്രദേശില്‍ പ്രളയം തുടരുന്നു. ചിറ്റൂര്‍ ജില്ലയിലെ രാമചന്ദ്രപുരത്തുള്ള രായലചെരുവു അണക്കെട്ടിന്റെ നാലിടങ്ങളില്‍ വിള്ളലുണ്ടായി. വിള്ളല്‍ അടച്ചെങ്കിലും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് ജലം ഒഴുക്കിവിടുന്ന മേഖലകളിലെ 18 വില്ലേജുകളിലെ ആളുകളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. വീടുകളിലെ അവശ്യ വസ്തുക്കളും രേഖകളും കൈവശംവെച്ച് മാറണമെന്നാണ് റവന്യൂ വകുപ്പിന്റെ നിര്‍ദേശം. ദുരന്തമുണ്ടായാല്‍ നേരിടുന്നതിനായി മൂന്ന് വ്യോമസേനാ ഹെലികോപ്റ്ററുകളും ദേശീയ ദുരന്ത നിവാരണ സേനയെയും സജ്ജമാക്കിയിട്ടുണ്ട്. വിള്ളല്‍ അടച്ചെങ്കിലും പഴക്കം ചെന്ന അണക്കെട്ടായതിനാല്‍ തന്നെ സുരക്ഷിതത്വം കണക്കിലെടുത്താണ് ആളുകളെ […]
Tag: Andhrapradesh
മഴക്കെടുതിയില്‍ ആന്ധ്രയില്‍ വന്‍ നാശനഷ്ടം; മരണം 21 ആയി
ആന്ധ്രപ്രദേശില്‍ മഴക്കെടുതിയില്‍ 499.98 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. 168 താലൂക്കുകളിലായി 1,109 വില്ലേജുകളെയാണ് പ്രളയം സാരമായി ബാധിച്ചത്. 230 ദുരിതാശ്വാസ ക്യാംപുകളിലായി 22,593 പേരാണ് കഴിയുന്നത്. 2,391 പശുക്കള്‍ ഒഴുക്കില്‍പ്പെട്ട് ചത്തു. 1,51,047 ഹെക്ടര്‍ കൃഷി നശിച്ചു. രണ്ടുമരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 21 ആയി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേര്‍ ഒഴുക്കില്‍പ്പെട്ടു. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്നുള്ള തീര്‍ഥാടകരാണ് വെള്ളപ്പൊക്കത്തില്‍ കാണാതായത്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. […]
ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു
രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം. ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. അതിൽ ബംഗളൂരുവിൽ മാത്രം 1,470 പുതിയ രോഗികളാണ് ഉള്ളത്. ആന്ധ്രയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6,051 പേർക്കാണ്. 49 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 102,349ഉം മരണം 1090ഉം ആയി. തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,20,716 ആയി. 24 മണിക്കൂറിനിടെ 6993 പോസിറ്റീവ് കേസുകളും 77 […]
ആന്ധ്രാപ്രദേശിൽ വിഷവാതകം ശ്വസിച്ച് മൂന്നുപേർ മരിച്ചു
വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്സ് ഇന്‍ഡസ്ട്രീസില്‍ വിഷവാതക ചോര്‍ച്ച. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. വിഷവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും സ്ഥലത്തെത്തി. സമീപത്തുള്ള വീടുകളില്‍ നിരവധി […]