അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷത്തിന് മത്സരവിസ്മയമൊരുക്കി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ്. ക്ലബ്ബിലെ എട്ടാമത് വടംവലി മത്സരത്തിന് ഇത്തവണ അമേരിക്കയില്‍ നിന്ന് മാത്രമല്ല ബ്രിട്ടണില്‍ നിന്നും കാനഡയില്‍ നിന്നും കുവൈറ്റില്‍ നിന്നും ആളുകളെത്തി. 18 ഓളം ടീമുകളാണ് മത്സരിച്ചത്. 10,000 ഡോളറാണ് ഒന്നാം സമ്മാനം. ഏകദേശം 8 ലക്ഷം രൂപ. ആകെ 15 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്. 18 ടീമുകള്‍ 52 റൗണ്ടുകളിലായി മത്സരിച്ചു. ഫൈനലില്‍ വിജയിച്ച കാനഡ ടീമിനുള്ള ട്രോഫിയും 8 ലക്ഷം ഇന്ത്യന്‍ രൂപയും […]
Tag: America
യു എസ് പ്രതിനിധി സംഘം വീണ്ടും തായ്‌വാനില്‍; അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കാനെന്ന് വിശദീകരണം
വീണ്ടും തായ്‌വാന്‍ സന്ദര്‍ശിച്ച് യു എസ് പ്രതിനിധി സംഘം. മസാച്യുസെറ്റ്‌സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യുഎസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ് തായ്‌വാന്‍ സന്ദര്‍ശിച്ചത്. ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെയാണ് യു എസ് സംഘം വീണ്ടും തായ്‌വാനിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് ശേഷം ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തമാക്കിയിരുന്നു. രണ്ട് ദിവസത്തെ അപ്രഖ്യാപിത സന്ദര്‍ശനത്തിനാണ് യു എസ് പ്രതിനിധിസംഘം തായ്‌വാനിലെത്തിയത്. തായ്‌വാനുള്ള അമേരിക്കന്‍ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിനാണ് […]
യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക
യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക. ഒരു ബില്ല്യൺ യുഎസ് ഡോളറിൻ്റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനുള്ള അമേരിക്കൻ സഹായം 8.8 ബില്ല്യൺ ഡോളറായി ഉയരും. ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും വലിയ തുകയാണിത്. ദീർഘദൂര ലക്ഷ്യം കാണുന്ന ആയുധങ്ങളാവും ഇതിൽ കൂടുതലായും ഉണ്ടാവുക. മിലിട്ടറി പരിരക്ഷയുള്ള 50 ആംബുലൻസുകളും പാക്കേജിലുണ്ട്.
വിവാഹ വാര്‍ഷിക ആഘോഷത്തിനിടെ മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു
വിവാഹവാര്‍ഷിക ആഘോഷത്തിനിടെ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു. അമേരിക്കയിലെ വാഷിംഗ്ടണില്‍ വൈറ്റ് ഹൗസിന് തൊട്ടടുത്തായിരുന്നു സംഭവം. 76 വയസുകാരനായ ജെയിംസ് മുള്ളറും ഭാര്യ 75 വയസുകാരിയായ ഡോണ മുള്ളറും 29 വയസുകാരനായ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു യുവാവുമാണ് മരിച്ചത്. (3 killed in lightning strike near White House on wedding anniversary) വൈറ്റ് ഹൗസിന് എതിര്‍വശമുള്ള ലഫായെറ്റ് ചത്വരത്തില്‍ ദമ്പതികള്‍ തങ്ങളുടെ 56-ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. തങ്ങളുടെ പ്രണയം […]
മയക്കുമരുന്ന് കേസ്; യുഎസ് ബാസ്‌കറ്റ് ബോള്‍ താരത്തിന് റഷ്യയില്‍ 9 വര്‍ഷം തടവ്
മയക്കുമരുന്ന് കേസില്‍ യുഎസ് ബാസ്‌കറ്റ് ബോള്‍ താരം ബ്രിട്ട്‌നി ഗ്രിനറിന് 9 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റഷ്യ.രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ താരവുമായ ഗ്രിനര്‍, ഒരു മത്സരത്തിനായി റഷ്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്. ബാസ്‌കറ്റ് ബോള്‍ താരത്തിനെതിരായ റഷ്യയുടെ നടപടി സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയും റഷ്യയും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന പുതിയ തീരുമാനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് […]
നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം അപകടകരമെന്ന് ചൈന; നാളെ മുതല്‍ അതിര്‍ത്തിയില്‍ സൈനിക അഭ്യാസം
യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ അപലപിച്ച് ചൈന. പെലോസിയുടെ യാത്ര അത്യന്തം അപകടകരമാണെന്ന് ചൈന പ്രസ്താവിച്ചു. തായ്‌വാന്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു. ഇത് ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി പറഞ്ഞു. നാന്‍സി പെലോസി ഇന്ന് തായ്‌വാന്‍ പ്രസിഡന്റിനെ കാണുമെന്നാണ് വിവരം. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര […]
അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക
അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക. കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളെ വധിച്ചെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നീതി നടപ്പിലായെന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ കാബൂളിലെ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് അറിയിച്ചത്. അമേരിക്കന്‍ പൗരന്മാര്‍, അമേരിക്കന്‍ സൈനികര്‍, അമേരിക്കന്‍ നയതന്ത്രജ്ഞര്‍, അമേരിക്കയുടെ താത്പര്യങ്ങള്‍ എന്നിവയ്‌ക്കെതിരായ അക്രമത്തിനുള്ള മറുപടിയായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് ബൈഡന്‍ പറഞ്ഞു. തങ്ങളുടെ പൗരന്മാര്‍ക്ക് ഭീഷണിയാകുന്നവര്‍ക്ക് എവിടെ ഒളിച്ചാലും മറുപടി നല്‍കുമെന്ന് തങ്ങള്‍ താക്കീത് […]
അമേരിക്കയിലെ പള്ളിയിൽ വെടിവയ്പ്പ്; ഒരാൾ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരുക്ക്
അമേരിക്കയിൽ അലബാമയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. വെസ്‌റ്റാവിയയിലെ സെൻറ് സ്റ്റീഫൻസ് പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാദേശിക സമയം ഇന്ന് വൈകിട്ട് 6.22നാണ് ആക്രമണുണ്ടായത്. പരുക്കേറ്റവരെ ഗുരുതരാവസ്ഥയിൽ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 40000 പേർ മാത്രമുള്ള ചെറിയ പട്ടണത്തിലാണ് ദാരുണ സംഭവമുണ്ടായത്.
രാജ്യത്തേക്കെത്തുന്ന വിമാനയാത്രക്കാര്‍ക്കുള്ള കൊവിഡ് പരിശോധന നിര്‍ത്താനൊരുങ്ങി അമേരിക്ക
രാജ്യത്തേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഞായറാഴ്ച മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍ മുനോസിന്റെ കാര്യാലയമാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ പാലിച്ചുവരുന്ന നിയന്ത്രണങ്ങളാണ് പടിപടിയായി നീങ്ങുന്നത്. കൊവിഡ് മൂലം സമ്മര്‍ദം നേരിട്ട എയര്‍ലൈന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ കൂടിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയില്‍ […]
ചരിത്രമെഴുതി യുഎസ്; സുപ്രിംകോടതിയില്‍ ആദ്യ കറുത്തവംശജ ജഡ്ജി
അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ജോ ബൈഡന്റെ നോമിനിയായി 51കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ തെരഞ്ഞെടുക്കപ്പെട്ടത്. 47നെതിരെ 53 വോട്ടുകള്‍ക്കാണ് ബ്രൗണിന്റെ ചരിത്രപരമായ വിജയം. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നതായി ബൈഡന്‍ ട്വീറ്റ് ചെയ്തു. കെറ്റാന്‍ജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോള്‍ ജോ ബൈഡന്‍ അവരെ ചേര്‍ത്തുനിര്‍ത്തിയാണ് സന്തോഷം […]