അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ നിന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് പിന്മാറി. ന്യൂഹാംപ്‌ഷെയർ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിനെ പിന്തുണയ്ക്കുമെന്ന് റോൺ ഡിസാന്റിസ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡോണൾഡ് ട്രംപും നിക്കി ഹേലിയും തമ്മിൽ ആയിരിക്കും ഇനി പോരാട്ടം. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുളള റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകാനുളള മത്സരത്തിൽ നിന്ന് നേരത്തെ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും പിന്മാറിയിരുന്നു. ട്രംപിനെ പിന്തുണയ്ക്കുമെന്ന് വിവേക് രാമസ്വാമി പറഞ്ഞിരുന്നു. അയോവ കൊക്കസിൽ ട്രംപ് ജയിച്ചതിന് […]
Tag: America
ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം; ലൈംഗിക അതിപ്രസരം എന്ന് ആരോപണം
ഹോളോകോസ്റ്റ് അനുഭവങ്ങള്‍ അടക്കം പ്രമേയമാക്കിയ ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിപ്പിച്ച് അമേരിക്കയിലെ ക്രിസ്ത്യന്‍ വലതുപക്ഷം. പുസ്തകങ്ങളില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് കാണിച്ചാണ് നടപടി. ലൈംഗികതയെ സംബന്ധിച്ച നിയമങ്ങള്‍ സംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫ്‌ളോറിഡയിലെ ഓറഞ്ച് കൗണ്ടി സ്‌കൂള്‍ ജില്ലയിലെ ലൈബ്രറികളില്‍ നിന്ന് 700ലധികം പുസ്തകങ്ങളാണ് നീക്കം ചെയ്യപ്പെട്ടത്. ക്ലാസിക്, ഓര്‍മക്കുറിപ്പുകള്‍, ആത്മകഥ, ചരിത്രനോവല്‍, സമകാലീനനോവല്‍ മുതലായ വിഭാഗങ്ങളില്‍ നിന്നെല്ലാമാണ് ജൂത എഴുത്തുകാരുടെ പുസ്തകങ്ങള്‍ നീക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. (Florida district […]
സിറിയയില്‍ യുഎസ് ആക്രമണം; 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ വിന്യസിച്ച് അമേരിക്ക
സിറിയയില്‍ രണ്ടു കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടെ ആക്രമണം. പെന്റഗണ്‍ ആക്രമണം സ്ഥിരീകരിച്ചു. 900 അധിക സൈനികരെ പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ചു. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടയ ആക്രമണത്തിന്റെ മറുപടിയായാണ് സിറിയയിലെ ആക്രമണമെന്ന് യുഎസ് അറിയിച്ചു. കഴിഞ്ഞ ദിവസം സിറിയയിലെ യുഎസ് സൈനിക താവളത്തിനു നേരെ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ പ്രത്യാക്രമണം നടന്നിരിക്കുന്നത്. കിഴക്കന്‍ സിറിയയിലെ ദേര്‍ എല്‍-സൂര്‍ പ്രവിശ്യയിലെ അല്‍-ഒമര്‍ എണ്ണപ്പാടത്തിലെ യുഎസ് സൈനിക താവളത്തിലും അല്‍-ഷദ്ദാദിയിലുമാണ് […]
അമേരിക്കയിൽ ലുവിസ്റ്റണിലെ വെടിവെപ്പിൽ മരണം 22ആയി; 60 ഓളം പേർക്ക് പരിക്ക്
അമേരിക്കയിലെ ലൂവിസ്റ്റണിൽ ഉണ്ടായ വെടിവെപ്പിൽ മരണം 22ആയി. വെടിവയ്പ്പിൽ അറുപതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. പ്രദേശത്തെ ബാറിലും വോൾമാർട്ട് വിതരണ കേന്ദ്രത്തിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.(At least 22 killed in mass shooting in United States Lewiston) അക്രമിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽതന്നെ കഴിയണമെന്നും പോലീസ് പ്രദേശത്തെ ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയടക്കം അധികൃതർ […]
അമേരിക്കയുടെ ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ പുറത്തുവിട്ടു; ട്രംപിനെതിരെ വീണ്ടും ആരോപണം
അമേരിക്കയിലെ പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ആരോപണം. അമേരിക്കയിലെ ആണവായുധ ശേഖരത്തെക്കുറിച്ചുള്ള ചില സെന്‍സിറ്റീവ് വിവരങ്ങള്‍ ട്രംപ് പുറത്താക്കിയെന്നാണ് ആരോപണം. യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങളാണ് ട്രംപ് പുറത്തുവിട്ടത്. (Donald Trump Allegedly Leaked US Key Nuclear Secrets) യുഎസ് നാവികസേനയുടെ എലൈറ്റ് അന്തര്‍വാഹിനി കപ്പലിന് വഹിക്കാന്‍ കഴിയുന്ന ആണവ പോര്‍മുനകളുടെ എണ്ണം, റഷ്യയുടെ കണ്ണില്‍പ്പെടാതെ ഇവയ്ക്ക് സഞ്ചരിക്കാനാകുന്ന ദൂരം മുതലായ […]
‘ശക്തമായ ബന്ധം’; ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക
ഇന്ത്യയുമായുള്ള ബന്ധം ഉലയുന്നെന്ന പ്രചരണം തള്ളി അമേരിക്ക. ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാണെന്ന് അമേരിക്ക എംബസി അറിയിച്ചു. ഇന്ത്യയുമായുള്ള ബന്ധം കുറച്ചു സമയത്തേക്ക് മോശമാകുമെന്ന് യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി സഹപ്രവര്‍ത്തകരോട് പറഞ്ഞതായി വന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും എംബസി പ്രതികരിച്ചു. ഇന്ത്യയും യുഎസം തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്നും എംബസി വ്യക്തമാക്കി അതേസമയം ഇന്ത്യ-കാനഡ പ്രതിസന്ധി അയവില്ലാതെ തുടരുകയാണ്. ആഭ്യന്തര സമ്മർദങ്ങൾ അതിജീവിക്കുക എന്നതാണ് ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റെ വെല്ലുവിളി. മാത്രമല്ല ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് തങ്ങളുടെ […]
മണിപ്പൂർ സംഘർഷം; സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യയെ സഹായിക്കാമെന്ന് അമേരിക്ക
മണിപ്പൂർ സംഘർഷത്തിൽ ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ സഹായിക്കാൻ യുഎസ് തയ്യാറാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ എറിക് ഗാർസെറ്റി. മണിപ്പൂർ സംഘർഷം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അറിയാമെന്നും, എത്രയും വേഗം സമാധാനം പുനസ്ഥാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും യുഎസ് അംബാസിഡർ പറഞ്ഞു. സമാധാനം നിലനിൽക്കുകയാണെങ്കിൽ കൂടുതൽ സഹകരണവും കൂടുതൽ പദ്ധതികളും കൂടുതൽ നിക്ഷേപവും കൊണ്ടുവരാൻ കഴിയുമെന്നും എറിക് ഗാർസെറ്റി പറഞ്ഞു. കൊൽക്കത്തയിലെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യയുടെ കിഴക്കും, വടക്കു കിഴക്കും, അവിടുത്തെ ജനങ്ങളും അവരുടെ ഭാവിയും സാധ്യതകളും യുഎസിന് […]
യു.എസിലുണ്ടായ വെടിവയ്‌പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക്
യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്. ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യു.എസിലുണ്ടായ വെടിവയ്‌പിൽ അഞ്ചു മരണം; എട്ട് പേർക്ക് പരുക്ക്
യു.എസിൽ ലൂയിസ് വില്ലയിലെ ഓൾഡ് നാഷനൽ ബാങ്ക് കെട്ടിടത്തിലുണ്ടായ വെടിവയ്‌പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അക്രമിയും മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് വലിയ പൊലീസ് സന്നാഹമാണ്. ജനങ്ങളോട് ഈ ഭാഗത്തേക്ക് വരരുതെന്ന് പൊലീസ് നിർദേശം നൽകി. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അധികൃതർ അന്വേഷണമാരംഭിച്ചു. പരുക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടരെ വീശിയടിച്ചത് 11 ചുഴലിക്കാറ്റ്, 26 മരണം; ഭീതിയിൽ അമേരിക്ക
അമേരിക്കയിലെ മിസിസിപ്പിലുണ്ടായ ചുഴലിക്കാറ്റിൽ 26 മരണം. നാലുപേരെ കാണാതാവുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. മേഖലയിൽ പതിനൊന്ന് ചുഴലിക്കാറ്റുകൾ വീശിയടിച്ചെന്നാണ് റിപ്പോർട്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പലപ്രദേശങ്ങളും ഇരുട്ടിലായി. റോഡ് ഗതാഗതം താറുമാറായി. തെക്കൻ സംസ്ഥാനങ്ങളിൽ അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്. 113 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. സിൽവർ സിറ്റിയിലും റോളിങ് ഫോക്കിലും കനത്ത നാശനഷ്ടം ഉണ്ടായി. വിനോന, അമോറി പട്ടണങ്ങളിലും […]