ഹിന്ദു വിവാഹങ്ങളിലെ അനിഷ്ഠാനമായ സാത്ത് ഫേര അനുഷ്ഠിച്ചില്ലെങ്കിൽ ഹിന്ദു വിവാഹ നിയമം അനുസരിച്ച് വിവാഹം സാധു അല്ലെന്ന് അലഹബാദ് ഹൈക്കോടതി. അഗ്നിയ്ക്ക് ചുറ്റും 7 തവണ വലം വയ്ക്കുന്നതാണ് സാത്ത് ഫരേ. ജസ്റ്റിസ് സഞ്ജയ് കുമാർ സിംഗിന്റേതാണ് ഉത്തരവ്. ( Hindu marriage not valid without saat pheras says Allahabad HC ) തന്നിൽ നിന്ന് വിവാഹമോചനം നേടാതെ രണ്ടാം തവണ മറ്റൊരാളുമായി വിവാഹിതയായ ഭാര്യയ്ക്കെതിരെ ആദ്യ ഭർത്താവ് നൽകിയ പരാതിയിലാണ് നടപടി. താൻ […]
Tag: Allahabad High Court
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പരസ്യ നോട്ടീസ് വേണ്ടെന്ന് അലഹബാദ് കോടതി
വിവാഹത്തിന് മുപ്പത് ദിവസം മുമ്പ് പരസ്യ നോട്ടീസ് പ്രസിദ്ധീകരിക്കുവാൻ നിർബന്ധിക്കുന്നത് ഭരണ ഘടന വിരുദ്ധമെന്ന് അലഹബാദ് ഹൈ കോടതി. ഇതര മതക്കാരനെ വിവാഹം ചെയ്യാൻ തയ്യാറായ പെൺകുട്ടിയെ വീട്ടുകാർ തടങ്കലിലാക്കിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെയാണ് അലഹബാദ് ഹൈകോടതിയുടെ പുതിയ വിധി. മുപ്പത് ദിവസം മുമ്പ് നോട്ടീസ് പ്രസിദ്ധീകരിക്കാൻ നിർബന്ധിക്കുന്നത്, വ്യക്തിയുടെ സ്വകാര്യതക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്ന് കോടതി ആരോപിച്ചു. പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് 30 ദിവസം മുൻപ് രജിസ്റ്റർ ഓഫീസിൽ […]
വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി
വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് ഈ നിരീക്ഷണം. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു യുവാവിനെ വിവാഹം ചെയ്യാന്‍ മുസ്ലിം യുവതി മതംമാറി. ഈ മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഈ വര്‍ഷം ജൂണ്‍ 29നായിരുന്നു മതംമാറ്റം. ജൂലൈ 31ന് ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാര പ്രകാരം നടന്നു. ഇത് വ്യക്തമാക്കുന്നത് മതംമാറ്റം വിവാഹത്തിന് വേണ്ടി മാത്രമായിരുന്നുവെന്നാണെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര […]