സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കേന്ദ്രസർക്കാർ വീണ്ടും ആപ്പുകൾ നിരോധിച്ചു. 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിച്ചത്. ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. പ്രമുഖ ഷോപ്പിംഗ് സൈറ്റായ അലി എക്സ്പ്രസും നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടും. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബക്ക് കീഴിലാണ് അലി എക്സ്പ്രസ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തിയ സാഹചര്യത്തിലാണ് നിരോധന നടപടി. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയർന്നു. നേരത്തെ ഇക്കഴിഞ്ഞ […]