ഉത്തർപ്രദേശിൽ ഗോവധ നിരോധനനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹൈക്കോടതി. ഗോവധത്തിന്റെ പേരിൽ ആളുകൾ ജയിലിൽ കിടക്കുന്നുണ്ട്. മാംസം ശാസ്ത്രീയമായി പരിശോധിക്കാതെയാണ് ഗോവധത്തിന്റെ ആളുകളെ ജയിൽ അടച്ചിരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. ഗോവധത്തിന്റെ പേരിൽ അറസ്റ്റിലായ റഹ്മുദ്ദീന്റെ ജാമ്യാപേക്ഷപരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി ജസ്റ്റിസ് സിദ്ധാർത്ഥ ഇക്കാര്യങ്ങൾ പറഞ്ഞത്. കറവ വറ്റിയ പശുക്കളെ കൈകാര്യം ചെയ്യുന്നതിലും സർക്കാരിനെ കോടതി ശക്തമായി വിമർശിച്ചു. ഉപേക്ഷിക്കപ്പെട്ട കന്നുകാലികൾ ജനങ്ങൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇവയെ സംരക്ഷിക്കാൻ വ്യക്തമായ പദ്ധതി വേണമെന്നും കോടതി നിരീക്ഷിച്ചു.