Football Sports

ഇങ്ങനെയുണ്ടോ ഒരു തോൽവി! ഇന്റർ മയാമിയെ ​ഗോൾമഴയിൽ മുക്കി; അൽ നസ്റിന്റെ ജയം എതിരില്ലാത്ത ആറ് ​ഗോളുകൾക്ക്

റിയാദ് സീസൺ കപ്പിലെ ഇന്റർ മയാമി- അൽ നസ്ർ പോരാട്ടത്തിൽ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത ആറ് ​ഗോളുകൾക്കാണ് അൽ നസ്റിന്റെ ജയം. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. എന്നാൽ മെസിയെ മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് കളത്തിലിറക്കിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ അൽ നാസ്ർ മയാമിയ്ക്ക് ആദ്യ പ്രഹരം ഏൽപ്പിച്ചു. ഒറ്റാവിയോയിലൂടെയായിരുന്നു ആദ്യ ​ഗോൾ. ആൻഡേഴ്സൺ ടലിസ്കയുടെ ഹാട്രിക് ​ഗോൾ മയാമിയെ വമ്പൻ തോൽവിയിലേക്ക് തള്ളിവിട്ടു. ലപോർട്ടെ, മുഹമ്മദ് മരാൻ എന്നിവരും സൗദി ക്ലബിന് […]