Entertainment

Valimai Song Promo : ആക്ഷൻ മാത്രമല്ല അജിത്തിന്റെ സ്റ്റൈലൻ ഡാൻസും, ‘വലിമൈ’യുടെ സോംഗ് പ്രൊമൊ വീഡിയോ

അജിത്ത്  (Ajith) നായകനാകുന്ന ചിത്രം ‘വലിമൈ’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ ഓരോന്നായി പുറത്തുവിടുകയാണ്. ‘വലിമൈ’യുടെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുന്നു. ഇപ്പോഴിതാ ‘വലിമൈ’ (Valimai Song Promo) ചിത്രത്തിന്റെ പുതിയ ഗാനത്തിന്റെ പ്രൊമൊ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. ‘നാങ്ക വേറ മാരി’ എന്ന ഗാനത്തിന്റെ പ്രമൊ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.  യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ‘നാങ്ക വേറ മാരി’യുടെ […]