Entertainment

സൗന്ദര്യത്തികവിന് 49 വയസ്; അഴകുപോലെ തന്നെ ഉജ്ജ്വലമായ ഐശ്വര്യ റായ്‌യുടെ താരജീവിതം

കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിന് ഇന്ത്യയില്‍ പര്യായ പദം തന്നെയാണ് ഐശ്വര്യ റായ് എന്ന പേര്. ഐശ്വര്യറായിയെപ്പോലെ എന്നത് അതീവ സുന്ദരി എന്ന് തന്നെയാണ് അര്‍ത്ഥമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം. ലോകവേദികളില്‍ തന്നെ ഇന്ത്യയുടെ സൗന്ദര്യത്തികവായി അറിയപ്പെടുന്ന ഐശ്വര്യ റായ് ഇന്ന് 49 വയസിലേക്ക് കടക്കുകയാണ്. അഴക് പോലെതന്നെ ഉജ്ജ്വലമായ ആ താരജീവിതത്തെക്കുറിച്ച് അറിയാം. സിനിമയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്താന്‍ ഗോഡ്ഫാദറോ അഭിനയപാരമ്പര്യമോ ഇല്ലാത്ത ഒരു പെണ്‍കുട്ടി ലേഡി സൂപ്പര്‍സ്റ്റാറായി വളരാന്‍ എത്രമാത്രം കഠിനാധ്വാനം ആവിശ്യമാണെന്ന് തെളിയിക്കുന്നത് കൂടിയാണ് ഐശ്വര്യയുടെ […]

Entertainment

ഐശ്വര്യാ റായിയുടെ ആദ്യ മോഡലിംഗ് കോൺട്രാക്ട് പുറത്ത്; ആദ്യ തുകയുടെ വിശദാംശങ്ങളും ചർച്ചയാകുന്നു

പുതിയ വാർത്തകളും വിവരങ്ങളും നൽകുക മാത്രമല്ല, ചിലപ്പോഴൊക്കെ ആർക്കുമറിയാത്ത പഴയ ചില വിവരങ്ങൾ കൂടി കണ്ടെത്തിയെടുക്കാൻ മിടുക്കനാണ് സോഷ്യൽ മീഡിയ. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബോളിവുഡും കടന്ന് അന്താരാഷ്ട്ര താരമായി വളർന്ന ഐശ്വര്യ റായിക്ക് ലഭിച്ച ആദ്യ മോഡലിംഗ് കോൺട്രാക്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ( aiswarya rai first contract details ) 1992 ലാണ് ഐശ്വര്യ റായിക്ക് ആദ്യ മോഡലിംഗ് കോൺട്രാക്ട് ലഭിക്കുന്നത്. ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഷൂട്ടായിരുന്നു അത്. […]

India

ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

നടി ഐശ്വര്യ റായിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും എന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ 15 വർഷങ്ങളിൽ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപ്പിലെ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാർട്‌ണേഴ്‌സ് കമ്പനിയുടെ 2005 ജൂണിൽ ദുബായ് ചേർന്ന ഡയറക്ടർ ബോർഡ് യോഗം സംബന്ധിച്ച വിവരങ്ങൾ ഇ.ഡി ആരാഞ്ഞു. അഭിഷേകൻ ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള കാര്യങ്ങളും, ഐശ്വര്യ അഭിഷേകിന് നൽകിയ ഒന്നേകാൽ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ.ഡി ഐശ്വര്യയോട് […]