തെക്കൻ റഷ്യയിലെ വിമാനത്താവളങ്ങൾ മാർച്ച് മൂന്നുവരെ അടച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 11 വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. റൊസ്‌തോവ്,ക്രസ്‌നൊദാർ, എനാപ, ഗെലൻഷിക്, എലിസ്റ്റ, സ്റ്റോവ്‌റോപോൾ, ബെൽഗോറോഡ്, ബ്രയാൻസ്‌ക്, ക്രിസ്‌ക്, വൊറോനെഷ്, സിംഫെറോപോൾ എന്നിവയാണ് അടച്ചിട്ടത്. അതേസമയം യുക്രൈനില്‍ പട്ടാള നിയമം നിലവില്‍ വന്നു. ആയുധങ്ങള്‍ കൈവശമുള്ളവര്‍ക്ക് സൈന്യത്തിന്റെ ഭാഗമാകണമെന്ന് യുക്രൈന്‍ പ്രസിഡന്റ് ഉത്തരവിട്ടു. യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് പ്രതിരോധിക്കുകയാണ് യുക്രൈന്‍. യുക്രൈന്റെ സൈന്യവും റഷ്യയ്ക്കെതിരെ ചടുലമായ നീക്കമാണ് നടത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. റഷ്യക്കെതിരെ […]