എയർ ബബിൾ ധാരണപ്രകാരം ഒമാനും ഇന്ത്യക്കുമിടയിലെ വിമാന സർവീസുകളിലെ സീറ്റുകൾ വർധിപ്പിച്ചു. ഓരോ സ്ഥലത്തേക്കുമുള്ള പ്രതിവാര സീറ്റുകളുടെ എണ്ണം ആയിരം വീതമാണ് വർധിപ്പിച്ചത്. ഇരു രാഷ്ട്രങ്ങളിലെയും ദേശീയ വിമാന കമ്പനികൾ ആഴ്ചയിൽ ആറായിരം സീറ്റുകൾ എന്ന തോതിലായിരിക്കും സർവീസ് നടത്തുക. ഇതോടെ പ്രതിവാര സീറ്റുകളുടെ മൊത്തം എണ്ണം പതിനായിരത്തിൽ നിന്ന് 12000മായി ഉയരും. ഇപ്പോൾ അയ്യായിരം സീറ്റുകൾ വീതമാണ് സർവീസ്. സീറ്റുകൾ വർധിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും മസ്കത്തിൽ നിന്ന് കൂടുതൽ സർവീസുകൾ […]
Tag: Air Bubble agreement
ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനസർവ്വീസ് പുനരാരംഭിക്കുന്നത് വൈകും
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ എംബസി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി വീണ്ടും ചർച്ച നടത്തി. വിമാന സർവീസ് സംബന്ധിച്ച ചർച്ചയുടെ ഫലം പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി എംബസി അധികൃതർ മീഡിയവണിനോട് പറഞ്ഞു. ഇതിനിടെ, ജനുവരിയിൽ വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ഇന്ന് നടത്താനിരുന്ന പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒമ്പതു മാസം മുമ്പാണ് കോവിഡ് കാരണം സൗദി വിമാന സർവീസുകൾ റദ്ദാക്കിയത്. ഇത്, ജനുവരി മുതൽ തുടങ്ങാനാണ് പദ്ധതി. […]