ചൈനയുടെ ടെലികോം ഭീമൻ ഹുവാവേയ്ക്കെതിരായി അന്താരാഷ്ട്ര തിരിച്ചടി നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ കരാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി ടെക്നോളജി തുടങ്ങിയ സുപ്രധാന സാങ്കേതിക വിദ്യകളുടെ രംഗത്ത് ഇന്ത്യ-ജപ്പാൻ സഹകരണത്തിനു ധാരണ. പതിമൂന്നാമത് ഇന്ത്യ-ജപ്പാൻ വിദേശകാര്യ കൂടിക്കാഴ്ചയിലാണ് സാങ്കേതിക രംഗത്തെ സഹകരണത്തിന് ധാരണയായത്. 5 ജി, ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി ) (എ.ഐ) എന്നീ മേഖലയിൽ സഹകരണത്തിന് തയാറാകുന്ന സൈബർ സുരക്ഷാ കരാറിനാണ് ഇരുരാജ്യങ്ങളും അന്തിമരൂപം നൽകിയത് 5ജി സാങ്കേതികവിദ്യയുൾപ്പടെയുള്ള രംഗത്തെ […]