തിങ്കളാഴ്ചത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അതിശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറിന് ഡല്‍ഹി അതിര്‍ത്തിയിലെ കുണ്ഡലി-മനേസര്‍-പല്‍വാല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തും. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പുരില്‍ നടക്കുന്ന പ്രക്ഷോഭം ഡല്‍ഹിയിലേക്ക് മാറ്റേണ്ടി വരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഏഴംഗ സമിതി, ഇന്ന് ഡല്‍ഹി പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തും. കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി തിങ്കളാഴ്ച്ച നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ച നിര്‍ണായകമാണ്. ഏഴാംവട്ട ചര്‍ച്ചയിലും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം തീവ്രമാക്കുമെന്ന് സംയുക്ത […]
Tag: AGRICULTURE BILL 2020
പുതുവത്സര ദിനത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍
പുതുവത്സര ദിനത്തിലും പ്രതിഷേധ വേലിയേറ്റത്തിന് കര്‍ഷക പ്രക്ഷോഭ വേദികള്‍. അംഗന്‍വാടി ജീവനക്കാരികള്‍ അടക്കം ആയിരം വനിതകള്‍ സിംഗുവില്‍ പ്രതിഷേധ പ്രകടനം നടത്തും. കിസാന്‍ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കും. ഡല്‍ഹി ചലോ പ്രക്ഷോഭം മുപ്പത്തിയേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതുവത്സര ദിനത്തില്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗു കേന്ദ്രീകരിച്ച് പ്രതിഷേധ മാര്‍ച്ചുകളാണ് തീരുമാനിച്ചിരിക്കുന്നത്. അംഗന്‍വാടി ജീവനക്കാരികളും, ആശ വര്‍ക്കര്‍മാരും അടക്കം ആയിരം വനിതകള്‍ ചുവന്ന യൂണിഫോം ധരിച്ച് പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭ […]
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധാന്‍മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക. അടല്‍ ബിഹരി വാജ്‌പേയ്‌യുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നേരിട്ട് തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം. അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനം […]
കാർഷിക ബില്ലുകൾ വിപ്ലവകരമെന്ന് കേന്ദ്ര കൃഷി മന്ത്രി; പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു
കാർഷിക ബില്ലുകളിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തൊമാർ. കോൺഗ്രസും ചില പ്രതിപക്ഷ പാർട്ടികളും വ്യക്തിപരമായ നേട്ടത്തിന് വേണ്ടി കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രകൃഷിമന്ത്രി പറഞ്ഞു. മൻമോഹൻ സിംഗിനും അന്നത്തെ കൃഷി മന്ത്രി ശരത് പവാറിനും മാറ്റങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. ചില വ്യക്തികളുടെ സമ്മർദം കാരണം യുപിഎ സർക്കാർ മാറ്റത്തിനുള്ള ധൈര്യം കാണിച്ചില്ലെന്നും നരേന്ദ്രസിംഗ് തൊമാർ. കാർഷിക ബില്ലുകൾ കർഷകരുടെ ജീവിതം മാറ്റിമറിക്കും. ബില്ലുകൾ നടപ്പാക്കാൻ അനുവദിക്കൂവെന്നും അദ്ദേഹം പറഞ്ഞു. വിത്ത് വിതയ്ക്കുമ്പോൾ തന്നെ കർഷകർക്ക് വില […]