Football

വയസ് 40; മിലാനുമായി കരാർ പുതുക്കാനൊരുങ്ങി ഇബ്രാഹിമോവിച്ച്

സീരി എ ജേതാക്കളായ ഇറ്റാലിയൻ ക്ലബ് എസി മിലാനുമായി കരാർ പുതുക്കാനൊരുങ്ങി സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ഒരു സീസണിലേക്ക് കൂടി താരം ക്ലബിൽ തുടരുമെന്നാണ് സൂചന. 2020 സീസണിൽ മിലാനിലെത്തിയ ഇബ്ര ക്ലബിൻ്റെ പ്രകടനങ്ങളിൽ നിർണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസണിൽ മിലാൻ ലീഗ് ചാമ്പ്യന്മാരായതിനു പിന്നിലും ഇബ്രയുടെ പ്രകടനങ്ങൾ സ്വാധീനം ചെലുത്തിയിരുന്നു. കഴിഞ്ഞ സീസണിൽ 23 മത്സരങ്ങൾ കളിച്ച ഇബ്ര എട്ട് ഗോളുകൾ നേടി. നിലവിൽ കാൽമുട്ടിനു പരുക്കേറ്റ ഇബ്ര വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ […]