സത്യം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എ.ബി.പി ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകൻ രാജിവെച്ചു. മീററ്റിൽ ശനിയാഴ്ച നടന്ന കർഷക മാർച്ചിന്റെ വേദിയിൽ വെച്ചാണ് രക്ഷിത് സിംഗ് എന്ന റിപ്പോർട്ടർ തന്റെ രാജി പ്രഖ്യാപിച്ചത്. ” എനിക്ക് ഈ ജോലി ആവശ്യമില്ല. സത്യം പറയണമെന്നത് കൊണ്ടാണ് ഞാൻ ഈ ജോലി ചെയ്തിരുന്നത്.” അദ്ദേഹം പറഞ്ഞു. രക്ഷിതിന്റെ രാജി പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയ ലോക് ദൾ സംഘടിപ്പിച്ച കർഷക റാലിയിൽ പാർട്ടി നേതാവ് ജയന്ത് ചൗധരിയും […]