India

മഹാരാഷ്ട്രയിലെ കൊവിഡ് നില അതീവ ഗുരുതരം; ഇന്ന് റിപ്പോർട്ട് ചെയ്തത് 62,194 കേസുകളും 853 മരണവും

മഹാരാഷ്ട്രയിൽ കൊവിഡ് കണക്കുകൾ കുതിച്ചുയരുന്നു. ഇന്ന് 62,194 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 853 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 49,42,736 പേർക്കാണ് സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 73,515 പേർ ആകെ മരണത്തിനു കീഴടങ്ങി. ഇന്ന് റിപ്പോർട്ട് ചെയ്ത 853 മരണങ്ങളിൽ 331 എണ്ണം കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സംഭവിച്ചതാണ്. 247 എണ്ണം കഴിഞ്ഞ ആഴ്ചയും ബാക്കി അതിനു മുൻപും നടന്ന മരണങ്ങളാണ്. 57,640 പേർക്കാണ് ഇന്നലെ മഹാരാഷ്ട്രയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. […]