പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന ഇമോജികളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ‘സൗണ്ട്മോജി’ എന്നാണ് ശബ്ദം കേൾക്കുന്ന ഈ ഇമോജികളുടെ പേര്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്.
World
കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം
കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകി. ഏഴ് ദിവത്തിനകം ഉടമകൾക്ക് എതിർപ്പറിയിക്കാം. കവരത്തിയിൽ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽക്യ നോട്ടീസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഉടമസ്ഥർ രേഖകൾ ഹാജരാക്കിയതിനെ തുടർന്നായിരുന്നു നടപടി.https://812e77545a2743e8e3a590142187d342.safeframe.googlesyndication.com/safeframe/1-0-38/html/container.html കല്പേനിയിലെ വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുൻപ് ലക്ഷദ്വീപിലെ പലയിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, എതിർപ്പ് അറിയിക്കാൻ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഈ നടപടി സ്റ്റേ […]
അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈനികരെ പിന്‍വലിച്ച നടപടി വലിയ പിഴവാണെന്ന് ജോര്‍ജ് ബുഷ്
അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ്-നാറ്റോ സൈനികരെ പിന്‍വലിച്ച നടപടി വലിയ പിഴവാണെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്. താലിബാന്റെ ക്രൂരതയ്ക്ക് അഫ്ഗാന്‍ ജനതയെ വിട്ടുകൊടുക്കുകയാണെന്ന് ജോര്‍ജ് ബുഷ് ടെലിവിഷന്‍ പരിപാടിക്കിടെ ആരോപിച്ചു. വിശദീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള അക്രമങ്ങളിലൂടെയാണ് അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെണ്‍കുട്ടികളും കടന്നുപോവുന്നത്. താലിബാന്റെ അതിക്രൂരമായ പീഡനങ്ങള്‍ക്കാണ് അവര്‍ ഇരയാവുന്നത്. അത് എന്റെ ഹൃദയം തകര്‍ക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു.എസ്സിന്റെ സൈനിക പിന്മാറ്റം തെറ്റായ തീരുമാനമായിരുന്നു-ജോര്‍ജ് ബുഷ് പറഞ്ഞു. ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ അൽ ഖ്വയ്ദ […]
ഉ.കൊറിയ കടുത്ത പട്ടിണിയിലേക്ക്; തുറന്നുസമ്മതിച്ച് കിം ജോങ് ഉൻ
രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കിം ഇക്കാര്യം തുറന്നുസമ്മതിച്ചത്. ജനങ്ങളുടെ ഭക്ഷ്യസാഹചര്യങ്ങള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കിം യോഗത്തെ അറിയിച്ചു. കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർഷിക വിളകൾ വ്യാപകമായി നശിച്ചതാണ് കടുത്ത ഭക്ഷ്യപ്രതിസന്ധിക്കു കാരണം. ഇതേത്തുടർന്ന് രാജ്യത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് കിം പറയുന്നു. സാധാരണ വാർത്തകൾ പോലും അടിച്ചമർത്തപ്പെടുന്ന രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തിൽ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് തുറന്നുസമ്മതിച്ച് രംഗത്തെത്തിയത് […]
കൊറോണ വൈറസ് സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള സമുദ്രവിഭവങ്ങള്‍ നിരോധിച്ച് ചൈന
കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ ഇറക്കുമതി നിരോധിച്ച് ചൈന. പാക്കേജിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടതായാണ് ചൈനീസ് കസ്റ്റംസ് അറിയിച്ചത്. ആറ് ഇന്ത്യന്‍ കമ്പനികളിൽനിന്ന് സമുദ്രവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരാഴ്ചത്തേക്കാണ് നിരോധനം. സമുദ്രോത്പ്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവിഭവങ്ങളിൽ ചൈനീസ് അധികൃതർ പരിശോധന കർശനമാക്കിയിരുന്നു. കഴിഞ്ഞവർഷം മുതൽ നിരവധി കമ്പനികളിൽ നിന്ന് ഭക്ഷ്യവിഭവങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ […]
കുത്തിവെപ്പ് എടുപ്പിക്കാന്‍ ഇങ്ങനെയും ഓഫര്‍ !
കുത്തനെ കുറഞ്ഞ കോവിഡ് വാക്സിൻ നിരക്ക് ഉയർത്താൻ പുത്തൻ ഓഫറുമായി അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനം. കുത്തിവെപ്പ് എടുക്കുന്ന പ്രായപൂർത്തിയായവർക്ക് സാക്ഷാൽ കഞ്ചാവാണ് വാഷിങ്ടൺ ഭരണകൂടം വാഗ്ദാനം ചെയ്യുന്നത്. വാക്സിൻ സ്വീകരിക്കുന്ന 21 വയസിന് മുകളിലുള്ളവർക്കാണ് സൗജന്യമായി ‘സ്റ്റഫ്’ ലഭിക്കുക. പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടൺ ഉൾപ്പടെ, അമേരിക്കയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ 2012 മുതൽ കഞ്ചാവ് ഉപഭോഗം നിയമവിധേയമാണ്. ‘ജോയിൻസ് ഫോർ ജാബ്സ്’ എന്നാണ് വാഷിങ്ടണിലെ വാക്സിൻ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. […]
ചൈനക്കാരെ കടത്തി വെട്ടി അംബാനിയും അദാനിയും; ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ കുതിപ്പ്
സമ്പത്തിന്റെ കാര്യത്തിൽ ചൈനക്കാരെ കടത്തിവെട്ടി ഇന്ത്യൻ ശതകോടീശ്വരൻമാർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എന്നിവർ ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുന്നിലെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ 12-ാം സ്ഥാനത്ത് അംബാനിയും 14-ാം സ്ഥാനത്ത് അദാനിയും ഇടംപിടിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നർ അംബാനിക്ക് മുകളിൽ ഒരൊറ്റ ചൈനീസ് ശതകോടീശ്വരൻ പോലും ഇടംനേടിയില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ […]
തന്‍റെ വാദം ശരി, വൈറസ് ചോര്‍ന്നത് ചൈനീസ് ലാബില്‍ നിന്ന്: ചൈന ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്
കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിന്ന് പടര്‍ന്നതാണെന്ന തന്‍റെ വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യു.എസ് മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ്. ചൈന, അവര്‍ മൂലം ഉണ്ടായ മരണങ്ങള്‍ക്കും നാശത്തിനും പകരമായി ലോകത്തിന് 10 ട്രില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ട്രംപ് പറഞ്ഞു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ) വീണ്ടും അന്വേഷിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. “ശത്രുവായി പറയപ്പെടുന്നവർ പോലും ഇപ്പോൾ ഞാൻ പറഞ്ഞത് ശരിവെക്കുകയാണ്. കോവിഡ് മൂലമുണ്ടായ നഷ്ടങ്ങളുടെയും […]
59 ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക
അന്‍പത്തിയൊന്‍പത് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈനീസ് കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടു മുതല്‍ വിലക്ക് നിലവില്‍ വരും. വിവരങ്ങള്‍ ചോര്‍ത്തല്‍, ചാരവൃത്തി എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്ന വിശദീകരണം. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികളെയാണ് വിലക്കുന്നത്. അമേരിക്കയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് അമേരിക്ക-ചൈന വ്യാപാര യുദ്ധം ലോകസാമ്പത്തിക മേഖലയെ ആകെ […]
ചൈനയുടെ രണ്ടാമത്തെ വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ചൈനയുടെ രണ്ടാമത്തെ വാക്സിനായ സിനോവാക് വാക്സിനും അംഗീകാരം നൽകി ലോകാരോഗ്യ സംഘടന. 18 വയസിന് മുകളിലുള്ളവർക്ക് രണ്ട് ഡോസ് വീതമാണ് വാക്സിൻ നൽകേണ്ടത്. രണ്ട് ഡോസുകള്‍ക്കിടയില്‍ രണ്ടുമുതല്‍ നാലാഴ്ച വരെ ഇടവേള വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. നേരത്തെ ചൈന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കോവിഡ് വാക്സിനായ സിനോഫാം വാക്സിന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയിരുന്നു. മെയ് ആദ്യത്തിലായിരുന്നു സിനോഫാമിന് അടിയന്തര ഉപയോഗത്തിന് അനുമത ലഭിച്ചത് കുറഞ്ഞ ചെലവില്‍ സിനോവാക് വാക്സിന്‍ സൂക്ഷിക്കാനാകുന്നത് വികസ്വര രാജ്യങ്ങള്‍ക്ക് ഗുണകരമാകുമെന്ന് ലോകാരാഗ്യ സംഘടന […]