ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷം. ഭരണകക്ഷി നേതാക്കളുടെ വീടുകള്‍ കത്തിച്ച് പ്രതിഷേധക്കാര്‍. മഹിന്ദ രജപക്‌സെ ട്രിങ്കോമാലിയിലെ നാവിക താളവത്തില്‍ അഭയം തേടി. ഹെലികോപ്റ്ററില്‍ മഹിന്ദയേയും കുടുംബത്തേയും നാവിക താവളത്തിലെത്തിക്കുകയായിരുന്നു. മഹിന്ദ രാജ്യം വിടാതിരിക്കാന്‍ പ്രതിഷേധക്കാര്‍ വിമാനത്താവളങ്ങളില്‍ തമ്പടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്നലെ രാത്രി മുഴുവന്‍ തുടര്‍ന്ന അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണം 250 കടന്നു. ഭരണപക്ഷ എംപി അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കോടികളുടെ പൊതുമുതലാണ് ചാരമായത് എന്നാണ് റിപ്പോര്‍ട്ട്. സ്ഥാനമൊഴിഞ്ഞിട്ടും പ്രധാനമന്ത്രിയിയോടുള്ള കലിയടങ്ങാതെ […]
World
ഡാനിഷ് സിദ്ദീഖി ഉൾപ്പെടെ നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് പുലിറ്റ്‌സർ പുരസ്‌കാരം
ഈ വർഷത്തെ പുളിറ്റ്‌സർ പുരസ്‌കാരം നേടിയവരുടെ പട്ടികയിൽ നാല് ഇന്ത്യൻ മാധ്യമ പ്രവർത്തകരും. അന്തരിച്ച ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, അദ്‌നാൻ അബിദി, സന ഇർഷാദ്, അമിത് ദേവ് എന്നിവർക്കാണ് പുരസ്‌കാരം. റോയിറ്റസിലെ മാധ്യമ പ്രവർത്തകരാണ് ഇവർ. കൊവിഡ് മഹാമാരിക്കാലത്തെടുത്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അർഹമായത്. കൊവിഡ് കാലത്തിന്റെ ഭീകരതയും, മനുഷ്യർ തമ്മിലുള്ള സ്‌നേഹവും എല്ലാം സമന്വയിപ്പിച്ച ചിത്രങ്ങൾ ലോകത്തെ തന്നെ അംബരിപ്പിച്ചവയാണ്. ഡാനിഷ് സിദ്ദീഖി (38) ജൂലൈ 16നാണ് പാക്-അഫഅഗാൻ അതിർത്തിയിൽ വച്ച് കൊല്ലപ്പെട്ടത്. അഫ്ഗാൻ സുരക്ഷാ സേനയും […]
ശ്രീലങ്കയിൽ തെരുവ് യുദ്ധം, കർഫ്യു; സംഘർഷ സ്ഥലത്ത് സൈന്യമെത്തി
പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ രാജിക്ക് പിന്നാലെ കൊളംബോയിൽ സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിൽ തെരുവ് യുദ്ധം. സംഘർഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ 40 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ റാലി നടത്തിയിരുന്നു. തൊഴിൽ ഇടങ്ങളിൽ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയർത്തി. പൊതു ഗതാഗത സർവീസുകളും തടസപ്പെട്ടു. വിദ്യാത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായിരുന്നു. കടുത്ത […]
ലോട്ടറി മെഷീനിൽ അറിയാതെ കൈതട്ടി; അടിച്ചത് 10 മില്ല്യൺ ഡോളർ
ലോട്ടറി വെൻഡിംഗ് മെഷീനിൽ അറിയാതെ കൈതട്ടിയ യുവതിയ്ക്ക് അടിച്ചത് 10 മില്ല്യൺ ഡോളർ. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ലക്വെദ്ര എഡ്‌വാർഡ്സ് എന്ന യുവതിയ്ക്കാണ് അബദ്ധത്തിൽ ലോട്ടറി അടിച്ചത്. ലോട്ടറി വെൻഡിംഗ് മെഷീനിൽ 40 ഡോളർ നിക്ഷേപിച്ചപ്പോൾ ഒരാൾ യുവതിയുടെ തട്ടി. ഇതോടെ യുവതി അബദ്ധത്തിൽ തെറ്റായ നമ്പറിൽ അമർത്തി. ഇതാണ് വഴിത്തിരിവായത്. വിലകുറഞ്ഞ ടിക്കറ്റുകളാണ് സാധാരണയായി യുവതി എടുക്കാറുള്ളത്. എന്നാൽ, അബദ്ധത്തിൽ നമ്പർ അമർത്തിയതിനാൽ മറ്റൊരു ടിക്കറ്റ് ലഭിച്ചു. അതുകൊണ്ട് തന്നെ താൻ ദേഷ്യത്തിലായിരുന്നു എന്ന് യുവതി […]
ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടിയന്തരാവാസ്ഥ പ്രഖ്യാപിച്ച ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവെച്ചു. പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ആവശ്യത്തെ തുടർന്നാണ് മഹിന്ദ രജപക്‌സെ ഒടുവിൽ രാജിക്ക് വഴങ്ങിയത്. സർക്കാർ അനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള തെരുവ് യുദ്ധം ആഗോളതലത്തിൽ വലിയ ചർച്ചയായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത രാജി. സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയം മുതൽത്തന്നെ രാജി ആവശ്യം ഉയർന്നിരുന്നു. പ്രസിഡന്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാൻ മഹിന്ദ രജപക്‌സെ സമ്മതിച്ചതായി കൊളംബോ പേജ്കഴിഞ്ഞ […]
കൊവിഡ് വ്യാപനം രൂക്ഷം; ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു
ചൈനയിലെ ഹാങ്‌ഷൗവിൽ സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസ് കൊവിഡ് കേസുകൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. അടുത്ത കാലത്തായി ചൈനയിൽ കൊവിഡ് കേസുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കിഴക്കൻ ചൈനയിലെ 12 ദശലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഹാങ്‌ഷൗ. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്‌ക്ക് സമീപമാണ് ആതിഥേയ നഗരമായ ഹാങ്‌ഷൗ സ്ഥിതി ചെയ്യുന്നത്. ആഴ്ചകളായി സീറോ ടോളറൻസ് സമീപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണിൽ ആയിരുന്നു നഗരം. 2022 സെപ്റ്റംബർ 10 മുതൽ 25 വരെ ചൈനയിലെ […]
17 ലക്ഷം ഭര്‍ത്താവ് ഒളിപ്പിച്ചത് ഗ്യാസ് സ്റ്റൗവില്‍; ഇതറിയാതെ തീകൊളുത്തി ഭാര്യ; നഷ്ടമായത് ലക്ഷങ്ങള്‍
17 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കടുത്ത് മൂല്യമുള്ള ഈജിപ്ത്യന്‍ പൗണ്ട് ഗ്യാസ് സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചത് മൂലം ഈജിപ്തുകാരന് നഷ്ടമായത് ലക്ഷങ്ങള്‍. കുക്കറില്‍ പണമുണ്ടെന്നറിയാതെ ഭാര്യ ഗ്യാസിന് തീകൊടുത്തതോടെയാണ് പണം നഷ്ടമായത്. 420,000 ഈജിപ്ത്യന്‍ പൗണ്ടായിരുന്നു ഇയാള്‍ സ്റ്റൗവിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. ഈ പണം ഭാഗികമായി കത്തിക്കരിഞ്ഞതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഈജിപ്തിലെ പ്രമുഖ പത്രമായ അല്‍ വതനാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുന്‍പാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തിന് ആസ്പദമായ സംഭവം നടന്നതെന്ന് പത്രം കണ്ടെത്തി. […]
പൊലീസ് സ്റ്റേഷനിലെ പടിയിൽ കുടുങ്ങി കാർ; ജിപിഎസ് ചതിച്ചതെന്ന് യുവതി
പൊലീസ് സ്റ്റേഷനിലെ പടിയിൽ കുടുങ്ങി കാർ. അമേരിക്കയിലെ പോർട്‌ലൻഡ് പൊലീസ് സ്റ്റേഷനിലെ ഗ്യാരേജിലേക്കുള്ള പടിക്കെട്ടിലാണ് 26കാരിയായ യുവതി കുടുങ്ങിയത്. ജിപിഎസിൽ റൂട്ട് കാണിച്ചതു പ്രകാരമാണ് താൻ വാഹനം അതുവഴി ഓടിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ, യുവതി മദ്യപിച്ചിരുന്നെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. “26കാരിയായ ഒരു യുവതി പൊലീസ് വിഭാഗത്തിൻ്റെ ഗാരേജിലൂടെ വാഹനമോടിച്ചു. ഞങ്ങളുടെ നടപ്പാതയ്ക്കരികിലൂടെ തെരുവിലേക്കിറങ്ങാനായിരുന്നു ശ്രമം. ജിപിഎസ് നിർദ്ദേശങ്ങൾ പാലിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. എന്നാൽ, യുവതിയുടെ രക്തത്തിലെ മദ്യത്തിൻ്റെ അളവ് വർധിച്ചിരുന്നതായാണ് പൊലീസ് ഓഫീസർമാർക്ക് […]
100 മീറ്റർ ഓട്ടം 13.47 സെക്കൻഡിൽ പൂർത്തിയാക്കി 70 വയസുകാരൻ; വിഡിയോ വൈറൽ
00 മീറ്റർ ഓട്ടം 14 സെക്കൻഡിൽ താഴെ ഓടി പൂർത്തിയാക്കി 70 വയസുകാരൻ. അമേരിക്കൻ സ്വദേശിയായ മൈക്കൽ കിഷ് ആണ് 13.47 സെക്കൻഡിൽ 100 മീറ്റർ ഓട്ടം പൂർത്തിയാക്കിയത്. 70 വയസ് കഴിഞ്ഞവരുടെ നൂറ് മീറ്റർ ഓട്ടത്തിലാണ് മിന്നും വേഗത്തിൽ മൈക്കൽ കിഷ് ഫിനിഷ് വര കടന്നത്. വൈറലോട്ടത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 13.47 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയെങ്കിലും 70 വയസിനു മുകളിൽ പ്രായമുള്ളവരുടെ ഓട്ടമത്സരത്തിൽ റെക്കോർഡ് അമേരിക്കയുടെ ബോബി വിൽഡെനാണ്. 2005 സീനിയർ ഒളിമ്പിക്സിൽ 12.77 […]
ഖഷോഗി വധത്തില്‍ അയഞ്ഞ് തുര്‍ക്കി; സൗദിയിലെത്തി സല്‍മാന്‍ രാജകുമാരനെ പുണര്‍ന്ന് എര്‍ദൊഗന്‍
മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉലഞ്ഞ തുര്‍ക്കി- സൗദി അറേബ്യ ബന്ധം വീണ്ടും ഉറപ്പിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എന്‍ദൊഗന്‍ സൗദി അറേബ്യയിലെത്തി. രാജ്യത്തെത്തിയ എര്‍ദൊഗനെ സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു. എല്ലാ മേഖലകളിലും സൗദിയും തുര്‍ക്കിയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് രണ്ട് നേതാക്കളും തമ്മില്‍ ധാരണയായി. രാഷ്ട്രീയം, സൈനികം, സമ്പദ്‌വ്യവസ്ഥ, സംസ്‌കാരം എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിച്ചുള്ള ഒരു പുതുയുഗം പിറക്കാനിരിക്കുകയാണെന്ന് എര്‍ദൊഗന്‍ പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും തുര്‍ക്കി തിരിച്ചടികള്‍ […]