കുരുങ്ങുപനി പടരുന്ന സാഹചര്യത്തില്‍ വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സിന്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യുകെ. വസൂരി വാക്‌സിന്‍ 85% ഫലപ്രദമാണ്. ജനങ്ങള്‍ക്കു മുഴുവന്‍ വാക്‌സിന്‍ നല്‍കുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ രോഗികള്‍ക്കും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജന്‍സി ഉപദേഷ്ടാവ് ഡോ.സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു. കുരങ്ങു പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ യൂറോപ്പില്‍ കനത്ത ജാഗ്രതയാണ്. ലോകമെമ്പാടും 126 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവര്‍ക്ക് 21 ദിവസം സമ്പര്‍ക്കവിലക്ക് വേണമെന്ന് ബ്രിട്ടന്‍ നിര്‍ദേശിച്ചു. […]
World
‘ആരെങ്കിലും പോര’; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ച റഷ്യന്‍ പ്രസിഡന്റുമായി മാത്രമേയുള്ളുവെന്ന് യുക്രൈന്‍ പ്രസിഡന്റ്
റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിഗണിക്കാതെ തീരുമാനം എടുക്കാനാകുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നവരെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റിനോട് അല്ലാതെ റഷ്യന്‍ ഫെഡറേഷനിലെ ആരുമായും താന്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സെലന്‍സ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുക. ഈ ഒരു […]
ചരിത്ര നിമിഷം; ഇത് ഒരുമിച്ച് വാണിജ്യ വിമാനം പറത്തുന്ന ആദ്യത്തെ അമ്മയും മകളും…
ചിലരുടെ ജീവിത കഥകൾ നമുക്ക് പ്രചോദനമാകാറില്ലേ? ചിലത് നമുക്ക് ഏറെ സന്തോഷം നൽകും. അമേരിക്കയിൽ നിന്നുള്ള അമ്മയും മകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരുമിച്ച് വാണിജ്യ വിമാനം പറത്തുന്ന ആദ്യത്തെ അമ്മയും മകളുമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഈ പൈലറ്റുമാർ. ക്യാപ്റ്റൻ സുസി ഗാരറ്റ് 30 വർഷത്തിലേറെയായി പൈലറ്റാണ്. അടുത്തിടെ, മകളും ഫസ്റ്റ് ഓഫീസറുമായ ഡോണ ഗാരറ്റുമായി കോക്ക്പിറ്റ് പങ്കിട്ടതാണ് ചരിത്ര നിമിഷമായിരിക്കുന്നത്. ഇരുവരും നിലവിൽ യുഎസിൽ സ്കൈ വെസ്റ്റ് എയർലൈൻസിലാണ് ജോലി ചെയ്യുന്നത്. […]
സ്ത്രീകൾക്ക് ഇസ്ലാമിക അവകാശങ്ങൾ നൽകണം; താലിബാൻ നേതാവ്
സ്ത്രീകളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പിന്തുണച്ച് താലിബാന്റെ മുതിർന്ന നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി. രാജ്യത്തെ സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അഫ്ഗാൻ സംസ്‌കാരത്തിലും ഇസ്ലാമിക മൂല്യങ്ങളിലും അധിഷ്ഠിതമായ അവകാശങ്ങൾ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇസ്ലാമിക് എമിറേറ്റ് നേതാവ് മുല്ല അക്തർ മുഹമ്മദ് മൻസൂറിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി നിലപാട് അറിയിച്ചത്. “അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയും സ്ത്രീകളാണ്. ഇവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു, ശരീഅത്തിന്റെ പാഠങ്ങൾ എവിടെ […]
ഇസ്രായേലിലും കുരങ്ങുപനി; 12 രാജ്യങ്ങളിലായി 100 പേര്‍ പനിബാധിതരെന്ന് ലോകാരോഗ്യ സംഘടന
ഇസ്രായേലില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്ഥിരീകരിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ് രോഗം. 12 രാജ്യങ്ങളിലായി 100 പേരെ കുരങ്ങുപനി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേലില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരു വ്യക്തിയിൽ ആദ്യമായി കുരങ്ങുപനി കണ്ടെത്തിയതായും സംശയാസ്പദമായ മറ്റ് കേസുകൾ പരിശോധിക്കുന്നതായും ഇസ്രായേൽ അധികൃതർ അറിയിച്ചു. പനിയും മുറിവുകളുമായി വിദേശത്ത് നിന്നും എത്തുന്നവരോട് ഡോക്ടറെ കാണാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുരങ്ങുപനിയുടെ വ്യാപനം ആശങ്കപ്പെടേണ്ട ഒന്നാണെന്ന് […]
സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ വിലക്ക്
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്കെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ പരിഗണിച്ചാണ് നിർദ്ദേശം. ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാമോ എന്നതിൽ വ്യക്തതയില്ല. ഇന്ത്യയെ കൂടാതെ ലെബനോൺ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇൻഡോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്.
ഇറാൻ റെവല്യൂഷണറി ഗാർഡിലെ കേണൽ കൊല്ലപ്പെട്ടു
ഇറാനിയൻ റെവല്യൂഷണറി ഗാർഡിലെ ഒരു കേണൽ ടെഹ്‌റാനിൽ വെടിയേറ്റ് മരിച്ചു. മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ കേണൽ സയാദ് ഖോഡായിയെ അഞ്ച് തവണ വെടിവെച്ചതായി റിപ്പോർട്ട്. ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. 2020-ൽ ഒരു പ്രമുഖ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതിന് ശേഷം ഇറാനിലുണ്ടായ ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്നാണ് വിലയിരുത്തൽ. വീട്ടുമുറ്റത്തെ കാറിൽ ഇരിക്കവെയാണ് കേണൽ സയാദിന് വെടിയേൽക്കുന്നത്. ‘എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിലെ’ മുതിർന്ന അംഗമായിരുന്നു […]
ഓസ്ട്രേലിയയിൽ ആൽബനീസ് ഇന്ന് അധികാരമേൽക്കും
ഓസ്ട്രേലിയയുടെ 31ാമത് പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് ചുമതലയേൽക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അൽബനീസിന്റെ ലേബർ പാർട്ടിക്ക് 71ഉം, സ്ഥാനമൊഴിയുന്ന സ്കോട്ട് മോറിസന്റെ ലിബറൽ സഖ്യത്തിന് 52ഉം സീറ്റുകളാണ് ലഭിച്ചത്. 121 വർഷത്തിനിടെ ഓസ്ട്രേലിയയിൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുന്ന ആംഗ്ലോ സെൽറ്റിക് നാമധാരിയല്ലാത്ത ആദ്യ സ്ഥാനാർത്ഥിയെന്നാണ് അൽബനീസ് സ്വയം വിശേഷിപ്പിക്കുന്നത്. സിഡ്നിയിലെ സർക്കാർ കോളനിയിൽ ഐറിഷ് വംശജയായ അമ്മ മര്യാൻ എല്ലെരി തനിച്ചാണ് അൽബനീസിനെ വളർത്തിയത്. വികലാംഗ പെൻഷൻ […]
വിവസ്ത്രയായി, ദേഹത്ത് കളറൊഴിച്ചു; ലൈംഗിക അതിക്രമങ്ങളില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ ഒറ്റയാള്‍ പ്രതിഷേധം
യുക്രൈനിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ പ്രതിഷേധമറിയിച്ച വനിതയെ അറസ്റ്റ് ചെയ്തു. റെഡ് കാര്‍പറ്റില്‍ വച്ച് താരങ്ങള്‍ക്കിടയില്‍ നിന്നാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. പ്രതിഷേധിച്ച സ്ത്രീ, തന്റെ വസ്ത്രം ഊരിമാറ്റി, ഉറക്കെ ശബ്ദമെടുത്തുകൊണ്ട് നിലത്തിരുന്നു. ഫോട്ടോഗ്രാഫര്‍മാരടക്കം ഓടിക്കൂടിയതോടെ ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌റ്റോപ് റേപ്പിങ് അസ്’ എന്ന് യുക്രേനിയന്‍ പതാകയുടെ നിറങ്ങളില്‍ നെഞ്ചിലും വയറിലും പ്രതിഷേധക്കാരി എഴുതിയിരുന്നു. ശരീരത്തില്‍ പലയിടങ്ങളിലായി ചോരയെ […]
പാകിസ്താനിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി
പാകിസ്താനിലെ പെഷവാറിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർക്ക് നേരെ വെടിവപ്പ്. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരു ഉദ്യോഗസ്ഥനും, ഇയാളുടെ സഹോദരനും പരുക്കേൽക്കുകയും ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യകറ്റൂട്ട് പ്രദേശത്ത് അത്താഴം കഴിഞ്ഞ് കാറിൽ കയറുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ അജ്ഞാതൻ വെടിയുതിർത്തത്. ആക്രമണത്തിൽ പരുക്കേറ്റ ഐബിയിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നജ്ബീർ റഹ്മാൻ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥനായ അമാനുള്ള, സഹോദരൻ ജുനൈദ് ബാഗ്ദാദി എന്നിവർ ചികിസത്സയിലാണ്. ആക്രമണത്തിൽ തീവ്രവാദ […]