World

‘ജനനനിരക്ക് കുറയുന്നു’; പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ‘ഗര്‍ഭിണികളുടെ വയര്‍’ പരീക്ഷിച്ച് ജപ്പാന്‍ മന്ത്രി

ജനനനിരക്ക് സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ‘ഗര്‍ഭിണികളുടെ വയര്‍’ പരീക്ഷിച്ച് ജപ്പാന്‍ മന്ത്രി. ജനനനിരക്ക് കുറയുന്നതില്‍ നടപടികള്‍ സ്വീകരിക്കേണ്ട വകുപ്പിന്റെ മന്ത്രിയായ മസനോബു ഒഗുറയാണ് ‘ഗര്‍ഭിണികളുടെ വേഷത്തില്‍’ പൊതുനിരത്തില്‍ പ്രത്യക്ഷപ്പെട്ടത്.രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറയുന്നതിനെ കുറിച്ച് പഠിക്കാനും അത് മറികടക്കാനുമുള്ള വകുപ്പിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന വനിതാ മന്ത്രിയെ പ്രധാനമന്ത്രി ഫുമിയോ കിഷിദ തത്‌സ്ഥാനത് നിന്ന് മാറ്റിയിരുന്നു. ആ സ്ഥാനത്തേക്കായിരുന്നു മസനോബു ഒഗുറയെ നിയമിച്ചത്.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യൂത്ത് ഡിവിഷന്‍ സംഘടിപ്പിച്ച ഒരു പ്രോജക്റ്റിലും ഒഗുറ […]

Travel World

ഈ പട്ടണത്തിലെ ഒന്നാം നമ്പർ വിനോദസഞ്ചാര കേന്ദ്രം ഒരു ദ്വാരം!

വിനോദസഞ്ചാര മേഖല ഒരു രാജ്യത്തിൻ്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രധാനമാണ്. ലോകമെമ്പാടും കൊവിഡ് പടർന്നുപിടിച്ചപ്പോൾ തിരിച്ചടി നേരിട്ടതിൽ വിനോദസഞ്ചാര മേഖലയും ഉൾപ്പെടുന്നു. കൊവിഡ് ബാധ കെട്ടടങ്ങിത്തുടങ്ങുമ്പോൾ വിനോദസഞ്ചാര മേഖല പഴയ പ്രതാപം തിരിച്ചുപിടിക്കുകയാണ്. ഇതിനിടെ ഇംഗ്ലണ്ടിലെ ഡെർബിഷെയർ ടൗണിലുള്ള ഒരു വിനോദസഞ്ചാര കേന്ദ്രം വൈറലാവുകയാണ്. പ്രമുഖ ഓൺലൈൻ ട്രാവൽ കമ്പനിയായ ട്രിപ്പ് അഡ്‌വൈസറിൻ്റെ റിപ്പോർട്ട് പ്രകാരം ടൗണിലെ ഒന്നാം സ്ഥാനത്തുള്ള വിനോദസഞ്ചാര കേന്ദ്രം ഒരു മതിലിലെ ദ്വാരമാണ്. നാറ്റ്‌വെസ്റ്റ് ഹോൾ എന്നറിയപ്പെടുന്ന ഈ ദ്വാരം ഇൽക്ലെസ്റ്റണിൽ തീർച്ചയായും […]

Health World

ചൈനയിൽ ‘ലംഗ്യ വൈറസ്’ പടർന്ന് പിടിക്കുന്നു; 35 പേർക്ക് രോഗബാധ

കൊവിഡിനും കുരങ്ങുവസൂരിക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നു. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലൻ. ചൈനയിൽ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. എന്താണ് ലംഗ്യ വൈറസ് ? ജന്തുജന്യ വൈറസാണ് ലംഗ്യ വൈറസ്. അതായത് മൃഗങ്ങളിൽ നിന്ന് […]

World

ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വസതിയിൽ റെയ്ഡ്. എഫഅബിഐ അധികൃതർ ഫ്‌ളോറിഡയിലെ മാർ-അ-ലാഗോ എസ്‌റ്റേറ്റ്‌ റെയ്ഡ് ചെയ്തുവെന്ന് ട്രംപ് തന്നെയാണ് വെളിപ്പെടുത്തിയത്. ( donald trump residence raid ) ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രഖ്‌യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡയിലേക്ക് കൊണ്ടുപോയ ചില രേഖകളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. തന്റെ എസ്റ്റേറ്റ് നിലവിൽ എഫ്ബിഐയുടെ അധീനതയിലാണെന്നും എന്തിന്റെ പേരിലാണ് റെയ്‌ഡെന്ന് തന്നോട് വ്യക്തമാക്കിയിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചു.

World

യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക

യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ അമേരിക്ക. ഒരു ബില്ല്യൺ യുഎസ് ഡോളറിൻ്റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനുള്ള അമേരിക്കൻ സഹായം 8.8 ബില്ല്യൺ ഡോളറായി ഉയരും. ഇതുവരെ പ്രഖ്യാപിച്ചതിൽ ഏറ്റവും വലിയ തുകയാണിത്. ദീർഘദൂര ലക്ഷ്യം കാണുന്ന ആയുധങ്ങളാവും ഇതിൽ കൂടുതലായും ഉണ്ടാവുക. മിലിട്ടറി പരിരക്ഷയുള്ള 50 ആംബുലൻസുകളും പാക്കേജിലുണ്ട്.

World

10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി

Commonwealth Games 2022: കോമൺവെൽത്തിൽ വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമിക്ക് വെള്ളി. മികച്ച പ്രകടനം പുറത്തെടുത്താണ് താരം രാജ്യത്തിന് മെഡൽ സമ്മാനിച്ചത്. കോമൺവെൽത്തിൽ പ്രിയങ്കയുടെ കന്നി മെഡൽ നേട്ടമാണിത്. കോമൺവെൽത്ത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ കൂടിയാണ് ഇത്. 49 മിനിറ്റ് 38 സെക്കൻഡ് എന്ന സമയത്തിലാണ് പ്രിയങ്ക മാരത്തൺ പൂർത്തിയാക്കിയത്. തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇത്. മത്സരം ആരംഭിച്ചയുടൻ വളരെ വേഗത്തിൽ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റർ […]

World

മയക്കുമരുന്ന് കേസ്; യുഎസ് ബാസ്‌കറ്റ് ബോള്‍ താരത്തിന് റഷ്യയില്‍ 9 വര്‍ഷം തടവ്

മയക്കുമരുന്ന് കേസില്‍ യുഎസ് ബാസ്‌കറ്റ് ബോള്‍ താരം ബ്രിട്ട്‌നി ഗ്രിനറിന് 9 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് റഷ്യ.രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ താരവുമായ ഗ്രിനര്‍, ഒരു മത്സരത്തിനായി റഷ്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്. ബാസ്‌കറ്റ് ബോള്‍ താരത്തിനെതിരായ റഷ്യയുടെ നടപടി സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. അമേരിക്കയും റഷ്യയും തമ്മില്‍ തടവുകാരെ കൈമാറ്റം ചെയ്യുന്ന പുതിയ തീരുമാനത്തിന് ഇത് വഴിയൊരുക്കുമെന്നാണ് […]

National World

ചൈനയുടെ ചാരക്കപ്പൽ ശ്രീലങ്കയിൽ; കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രത

കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേനയുടെ തീരുമാനം. ചൈനയുടെ ചാരക്കപ്പൽ യുവാൻ വാങ് – 5 ശ്രീലങ്കയിലെത്തുമെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഇന്ധനം നിറയ്ക്കാനെന്ന പേരിൽ ആണ് ബുധനാഴ്ച ഹംബൻതോട്ട തുറമുഖ യാർഡിൽ കപ്പൽ എത്തുന്നത്. കപ്പൽ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ സംഭരിക്കാനും വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണ് യുവാൻ വാങ്–5. യു എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ചൈന പ്രകോപിതരായത്. സന്ദർശനത്തിൽ അമേരിക്കയ്ക്ക് […]

World

‘യുഎസ് തായ്‌വാനൊപ്പം’; സന്ദര്‍ശനം പൂര്‍ത്തിയാക്കി നാന്‍സി പെലോസി ദക്ഷിണ കൊറിയയിലേക്ക്

തായ്‌വാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. 18 മണിക്കൂര്‍ നീണ്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി നാന്‍സി പെലോസി കൊറിയയിലേക്ക് മടങ്ങി. അമേരിക്ക തായ്‌വാനോടൊപ്പം നില്‍ക്കുന്നുവെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ ട്വീറ്റ് ചെയ്തു. തായ്‌വാനുമായുള്ള ചര്‍ച്ചയില്‍ സാമ്പത്തിക സഹകരണം ചര്‍ച്ചയായി. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. തീകൊള്ളി കൊണ്ട് തലചൊറിയരുതെന്നാണ് അമേരിയ്ക്ക് ചൈന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രകോപനം തുടര്‍ന്നാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും ചൈന നിലപാട് കടുപ്പിക്കുന്നുണ്ട്. നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനം പ്രഹസനമാണെന്ന് ചൈന […]

World

നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം അപകടകരമെന്ന് ചൈന; നാളെ മുതല്‍ അതിര്‍ത്തിയില്‍ സൈനിക അഭ്യാസം

യു എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ അപലപിച്ച് ചൈന. പെലോസിയുടെ യാത്ര അത്യന്തം അപകടകരമാണെന്ന് ചൈന പ്രസ്താവിച്ചു. തായ്‌വാന്‍ അതിര്‍ത്തിയില്‍ നാളെ മുതല്‍ സൈനിക അഭ്യാസം നടത്തുമെന്ന് ചൈന പറഞ്ഞു. ഇത് ഞായറാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ചൈന വ്യക്തമാക്കുന്നത്. ചൈനയുടെ നിരന്തര ഭീഷണി നേരിടുന്ന തായ്‌വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് തന്റെ സന്ദര്‍ശനമെന്ന് നാന്‍സി പെലോസി പറഞ്ഞു. നാന്‍സി പെലോസി ഇന്ന് തായ്‌വാന്‍ പ്രസിഡന്റിനെ കാണുമെന്നാണ് വിവരം. പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ നയതന്ത്ര […]