പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊത്തെ 28കാരനായ വിദ്യാർത്ഥിക്ക് കുത്തേറ്റു. ഒക്ടോബർ 6ന് രാത്രി 10.30ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടക്കുകയായിരുന്ന ശുഭം ഗാർഗ് എന്ന വിദ്യാർത്ഥിയെ 27കാരനായ ഡാനിയൽ നോർവുഡ് ആക്രമിക്കുകയായിരുന്നു. കൊലക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ ഗാർഗിന് മുഖത്തും വയറ്റിലും നെഞ്ചിലും കുത്തേറ്റു. തുടർന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റതോടെ അടുത്ത ഒരു വീട്ടിൽ നിന്ന് സഹായം തേടിയ ഗാർഗിനെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗാർഗിൻ്റെ നില […]
World
ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റ് ആക്രമണം; നിരവധി പേർക്ക് പരുക്ക്
ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം. മൂന്ന് മുതൽ 9 വരെ റോക്കറ്റുകളാണ് ഗ്രീൻ സോണിൽ പതിച്ചത് എന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. പാർലമെൻ്റ് സെഷൻ തടസപ്പെടുത്താനാവാം ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇറാൻ പിന്തുണയുള്ള ഷിയ പാർട്ടികൾ തമ്മിൽ […]
സക്കർബർഗിന്റെയും ഫേസ്ബുക്ക് ഫോളോവേഴ്‌സിൽ ഇടിവ് , എണ്ണം11.9 കോടിയിൽ നിന്ന് 9,995 ലേക്ക്; കാരണം തിരക്കി സോഷ്യൽ മീഡിയ
ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയിൽ നിന്ന് 9,995 ആയി കുറഞ്ഞു. വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പ്രകാരം സോഫ്റ്റ്വെയർ ബഗ് ആയിരിക്കാം ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. മാർക്ക് സക്കർബർഗിന്റെ മാത്രമല്ല പലരുടെയും അവസ്ഥ ഇതാണ്. ഒന്നുറങ്ങി എണീറ്റപ്പോൾ മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫോളോവേഴ്‌സിന്റെ എണ്ണം പകുതിയോ അതിൽ കുറവോ ആയി കുറഞ്ഞിരുന്നു. ഈ ആഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യുഎസ്‌എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഇടിവ് […]
ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ
ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് […]
World Cup 2022: ആരാധകർക്കും സന്ദർശകർക്കുമുള്ള ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു
നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന് മുന്നോടിയായി സംഘാടകർ ആരാധകർക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രധാന ഗതാഗത വിവരങ്ങൾ പുറത്തുവിട്ടു. സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ആഭ്യന്തര മന്ത്രാലയം, ഗതാഗത മന്ത്രാലയം, ഖത്തർ റെയിൽ, മൊവാസലാത്ത്, പൊതുമരാമത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിവരങ്ങൾ പങ്കുവെച്ചത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തിച്ചേരുന്ന ആരാധകർക്കായി ഷട്ടിൽ ബസുകൾ, ദോഹ മെട്രൊ, […]
സ്‌പേസ് സ്റ്റേഷനിലാണ് താമസം, ഭൂമിയില്‍ വരാന്‍ പണമില്ലെന്ന് പറഞ്ഞ് തട്ടിപ്പ്; 65 വയസുകാരിക്ക് നഷ്ടമായത് 22 ലക്ഷം
ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് യുവാവ് 65 വയസുകാരിയില്‍ നിന്ന് കവര്‍ന്നത് 22 ലക്ഷം രൂപ. ജപ്പാനില്‍ താമസിക്കുന്ന സ്ത്രീയെയാണ് യുവാവ് താനൊരു റഷ്യന്‍ ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. താന്‍ സ്‌പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്നും ഭൂമിയിലേക്ക് വരാന്‍ കൊതിയാകുകയാണെന്നും യുവാവ് സ്ത്രീയോട് പറഞ്ഞു. ഭൂമിയിലേക്ക് തിരികെയെത്താന്‍ 22 ലക്ഷം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സ്ത്രീ യുവാവിനെ പരിചയപ്പെടുന്നത്. താനിപ്പോള്‍ ഭൂമിയിലല്ല താമസമെന്നും ബഹിരാകാശ യാത്രികനാണെന്നുമാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. ബഹിരാകാശത്തെ നിരവധി […]
ചാള്‍സ് രാജാവിന്റെ കിരീട ധാരണം മെയ് ആറിന്
ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ കിരീടധാരണം നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി. രാജ്യത്തെ രാജാവിന്റെ ഇന്നത്തെ പ്രാധാന്യം വിളിച്ചോതുന്നതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമാകും ആഘോഷപരിപാടികളെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പാണ് രാജാവിനെ കിരീടം അണിയിക്കുക. രാജാവിനെ വിശുദ്ധീകരിച്ച ശേഷം ബിഷപ്പ് തന്നെയാണ് ചാള്‍സ് രാജാവിന് ചെങ്കോല്‍ നല്‍കുക. സമാനമായ ചടങ്ങില്‍ വച്ച് കാമില രാജ്ഞിയേയും കിരീടമണിയിക്കും. എലിസബത്ത് […]
കാര്‍ബണ്‍ രഹിത നഗരം സ്ഥാപിക്കാന്‍ കുവൈറ്റ്
പൂര്‍ണമായും എക്‌സ് സീറോ (കാര്‍ബണ്‍ രഹിത) നഗരമാകാനൊരുങ്ങി കുവൈറ്റ്. കുവൈറ്റിന്റെ എക്സ്-സീറോ പദ്ധതി ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കുമെന്നാണ് റിപ്പോർട്ട്. എക്‌സ് സീറോ എന്ന് പേരിട്ട ഹരിത നഗരത്തില്‍ ഒരു ലക്ഷം പേര്‍ക്ക് താമസിച്ച് ജോലി ചെയ്യാനാകും. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ആശുപത്രികള്‍, നക്ഷത്ര ഹോട്ടല്‍, താമസ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍, കളിക്കളങ്ങള്‍, എന്നിവയെല്ലാം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന സംവിധാനവും നഗരത്തിലുണ്ടാകും. കാറുകളുടെ […]
യുക്രൈൻ – റഷ്യ സംഘർഷം; ഇന്ത്യയിലേക്ക് മടങ്ങിയ മെഡിക്കൽ ബിരുദ വിദ്യാർത്ഥികളുടെ ഹർജി ഇന്ന് പരിഗണിക്കും
യുക്രൈൻ- റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തേക്ക് മടങ്ങി വന്ന ആയിരക്കണക്കിന് മെഡിക്കൽ ബിരുദ ഇന്ത്യൻ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജ്ജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിയ്ക്കും. തിരിച്ചെത്തിയ വിദ്യാർത്ഥികളെ ഇവിടുത്തെ മെഡിക്കൽ കോളജുകളിൽ പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഏതെങ്കിലും ഇന്ത്യൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കോ സർവ്വകലാശാലകളിലേക്കോ മാറ്റാനോ താമസിപ്പിക്കാനോ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ എം സി) ഇതുവരെ അനുമതി നൽകിയിട്ടില്ല എന്നാണ് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. അതത് വിദേശ മെഡിക്കൽ […]
സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു
സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പെട്ട മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു.