ഇന്ത്യൻ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേൽക്കും. ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ഇതാദ്യമായാണ്. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുൻ പ്രതിരോധ മന്ത്രി പെന്നി മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോർഡന്റ് നേടിയത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മൽസരത്തിൽ നിന്നു നേരത്തെ പിന്മാറിയിരുന്നു. ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ നാരായണമൂർത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി […]
World
അമേരിക്കയില്‍ വീണ്ടും സ്‌കൂളിന് നേരെ വെടിവയ്പ്പ്; മൂന്ന് മരണം; അക്രമിയെ പൊലീസ് വധിച്ചു
അമേരിക്കയിലെ മിസൗറിയില്‍ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ മരിച്ചു. സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. ആറ് പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഹൈസ്‌കൂളിന് നേരെയായിരുന്നു ആക്രമണം നടന്നത്. ഒരാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ കൂടി ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. പ്രതിക്ക് 20 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ആക്രമണ കാരണവും ഇതുവരെ […]
ചെലവ് കുറഞ്ഞ വിമാനയാത്രകൾക്കായി പാകിസ്താൻ്റെ ‘ഫ്ലൈ ജിന്ന’; ഒക്ടോബർ 31ന് ആദ്യ പറക്കൽ
ചെലവ് കുറഞ്ഞ വിമാനയാത്രകൾക്കായി പാകിസ്താനിൽ ആരംഭിക്കുന്ന ‘ഫ്ലൈ ജിന്ന’ എയർലൈൻസിൻ്റെ ആദ്യ പറക്കൽ ഈ മാസം 31ന്. വിമാന സർവീസ് നടത്താനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റും എയർ ഓപ്പറേറ്റിംഗ് ലൈസൻസും ഈ മാസം ഫ്ലൈ ജിന്നയ്ക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസം അവസാനം സർവീസ് ആരംഭിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കറാച്ചി, ലാഹോർ, പെഷവാർ, ക്വെറ്റ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ നിന്നാവും ആദ്യ ഘട്ടത്തിൽ സർവീസ്. 10 കിലോ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ADVERTISEMENTചെലവ് കുറഞ്ഞ […]
അമേരിക്കയിൽ ചെറുവിമാനം തകർന്ന് രണ്ട് പേർ മരിച്ചു
വടക്കുകിഴക്കൻ യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറിൽ ചെറുവിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ കൊല്ലപ്പെട്ടു. കീൻ നഗരത്തിലെ ഒരു ജനവാസ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. ഒറ്റ എഞ്ചിൻ ബീച്ച്‌ക്രാഫ്റ്റ് സിയറ വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ അറിയിച്ചു. ‘സംഭവത്തിൽ എഫ്എഎയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം നടത്തും. NTSB അന്വേഷണത്തിന്റെ ചുമതല വഹിക്കുകയും കൂടുതൽ അപ്‌ഡേറ്റുകൾ നൽകുകയും ചെയ്യും’-ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചതായും […]
അധികാരത്തിലേക്കുള്ള ലിസ് ട്രസിന്റെ വളര്‍ച്ച എഴുതിക്കഴിഞ്ഞപ്പോഴേക്കും രാജി; പുസ്തകം തിരുത്താന്‍ പണിപ്പെട്ട് എഴുത്തുകാര്‍
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അധികാരമേറ്റെടുത്തതും സ്വന്തം വീഴ്ചകള്‍ മനസിലാക്കി അവര്‍ സ്ഥാനമൊഴിഞ്ഞതും വളരെ പെട്ടെന്നായിരുന്നു. ലോകം ഉറ്റുനോക്കുന്ന നേതാവിലേക്കുള്ള ലിസ് ട്രസിന്റെ വളര്‍ച്ച ജീവചരിത്രകാരന്മാര്‍ എഡിറ്റ് ചെയ്ത് പൂര്‍ത്തിയാക്കുന്നതിനും മുന്‍പായിരുന്നു ആ രാജി. ഗവേഷണവും എഴുത്തും പൂര്‍ത്തിയായ ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ ജീവചരിത്രം ഇനി എങ്ങനെ പ്രസിദ്ധീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് ജീവചരിത്രകാരന്മാര്‍. ഹാരി കോളും ജെയിംസ് ഹീലുമാണ് ലിസ് ട്രസിന്റെ ആദ്യ ജീവചരിത്രമെഴുതിയത്. ഡിസംബര്‍ 8നാണ് പുസ്തകം പുറത്തിറക്കാനിരുന്നത്. ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ ജീവചരിത്രമെന്നത് രൂപമാറ്റം വരുത്തി ഏറ്റവും കുറഞ്ഞ […]
ബുദ്ധഭിക്ഷുകിയുടെ വേഷത്തില്‍ ഡൽഹിയിൽ കഴിഞ്ഞത് ചാര വനിതയോ? ചൈനീസ് യുവതി അറസ്റ്റില്‍
രാജ്യതലസ്ഥാനത്ത് നിന്നും ചൈനീസ് യുവതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുകയും, ചാരവൃത്തി നടത്തിയെന്നുമാണ് ഇവർക്കെതിരായ ആരോപണം. കായ് റുവോ എന്നാണ് പ്രതിയുടെ പേര്. ‘മജ്‌നു കാ തില’ പ്രദേശത്തെ ബുദ്ധ അഭയാർത്ഥി സെറ്റിൽമെന്റിൽ നിന്നുമാണ് ചൈനീസ് ചാര സ്ത്രീയെ അറസ്റ്റ് ചെയ്തത്. യുവതി നേപ്പാൾ വഴി ഇന്ത്യയിൽ എത്തിയെന്നാണ് സംശയം. മൂന്ന് വർഷമായി ബുദ്ധ സന്യാസിയുടെ വേഷത്തിലായിരുന്നു യുവതി താമസിച്ചിരുന്നത്. കൈ റുവോയിൽ നിന്ന് ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. […]
ട്രിപ്പിൾ വിൻ പ്രോഗ്രാം: രണ്ടാം ഘട്ട അഭിമുഖം നവംബർ 2 മുതൽ
ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജന്‍സി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ പ്രോഗ്രാമിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് അപേക്ഷിച്ച 600 പേരുടെ ഷോർട്ട്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇവർക്കായുള്ള അഭിമുഖം നവംബർ 2 മുതൽ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് അവരവരുടെ ഇന്‍റര്‍വ്യൂ സ്ലോട്ടുകൾ ഇമെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവർ നോര്‍ക്ക-റൂട്ട്സിന്‍റെ ടോൾ ഫ്രീ നമ്പറായ 1800-425-3939 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് […]
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. അധികാരമേറ്റ് നാൽപത്തിനാലാം ദിവസമാണ് രാജി പ്രഖ്യാപിച്ചത്. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ് ബ്രിട്ടൻ. നേരത്തെ രാജിവെച്ച ഹോം സെക്രട്ടറി ബ്രേവർമാൻ ലിസ് ട്രസിനു നേരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല […]
നോയിഡയിലെ ലാബിൽ വൻ തീപിടിത്തം
നോയിഡയിലെ സെക്ടർ 63ൽ സ്ഥിതി ചെയ്യുന്ന പതോളജി ലാബിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചതായി ഫയർ ഓഫീസർ ജിതേന്ദ്ര കുമാർ സിംഗ് അറിയിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പാകിസ്താനിൽ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു
പാകിസ്താനിലെ ബലൂചിസ്താനിൽ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. മുഹമ്മദ് നൂർ മസ്കൻസായ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഖരാൻ ഏരിയയിലായിരുന്നു സംഭവം. ഇശാ നമസ്കാരത്തിനുശേഷം മസ്ജിദിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെടിവെയ്‌പിൽ രണ്ടുപേർക്ക് കൂടി പരുക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്. അതേസമയം വെള്ളിയാഴ്ച രാവിലെ മസ്തുങിൽ റിമോട്ട് കൺട്രോൾ നിയന്ത്രിത ബോംബ് പൊട്ടിത്തെറിച്ച് മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. നാലുപേർക്ക് പരുക്കേറ്റിട്ടുണ്ട്.