World

ആസൂത്രണത്തിന് കൂടുതല്‍ സമയം വേണം; ഋഷി സുനക് സാമ്പത്തിക നയപ്രഖ്യാപനം മൂന്നാഴ്ച നീട്ടി

അന്താരാഷ്ട്ര വിപണിയില്‍ ബ്രിട്ടന്റെ പ്രതാപം പുനസ്ഥാപിക്കുക എന്ന ദൗത്യവുമായി ഭരണത്തിലേറിയ ഋഷി സുനക് സര്‍ക്കാരിന്റെ സാമ്പത്തിക നയപ്രഖ്യാപനം നീട്ടിവച്ചതായി റിപ്പോര്‍ട്ട്. ബ്രിട്ടനെ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള നയപ്രഖ്യാനം അടക്കമുള്ളവ ഉള്‍പ്പെട്ട പ്രഖ്യാപനം മൂന്നാഴ്ചത്തേക്കാണ് നീട്ടിവച്ചിരിക്കുന്നത്. നവംബര്‍ 17നാകും ഋഷി സുനക് സര്‍ക്കാര്‍ നയപ്രഖ്യാപനം നടത്തുക. പൂര്‍ണ ബജറ്റിന് തുല്യമായ സാമ്പത്തിക നയപ്രഖ്യാപനമാണ് 17ന് ഉണ്ടാകുകയെന്ന് ബ്രിട്ടീഷ് ധനമന്ത്രി ജെറമി ഹണ്ട് പറഞ്ഞു ഈ ഘട്ടത്തിലെ നയപ്രഖ്യാപനം ബ്രിട്ടന് അതീവ നിര്‍ണായകമായിരിക്കുന്ന പശ്ചാത്തലത്തില്‍ മതിയായ സമയമെടുത്ത് നയം രൂപീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ […]

India World

യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലം

യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടൻ മടങ്ങണമെന്ന് ഇന്ത്യ. ഒരു കാരണത്താലും യുക്രൈനിൽ തുടരരാൻ ശ്രമിയ്ക്കരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച മാർഗ്ഗനിർദേശം പുറത്തിറക്കിയത്. വിദ്യാർത്ഥികൾ അടക്കമുള്ള എല്ലാവരും യുക്രൈൻ വിടണം എന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. യുക്രൈനിലെ ഇന്ത്യക്കാർക്ക് അതിർത്തി കടക്കാനുള്ള മാർഗ നിർദേശങ്ങൾ ഇന്ത്യൻ എംബസി പുറത്തിറക്കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോൾഡോവ, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി പുറത്ത് കടക്കാനാണ് നിർദേശം. പാസ്പോർട്ട്, റസിഡന്റ് പെർമിറ്റ്‌, സ്റ്റുഡന്റ് കാർഡ് എന്നിവ കൈയിൽ കരുതണം. […]

World

കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ

ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കിളിമഞ്ചാരോ പർവതത്തിൽ വീണ്ടും കാട്ടുതീ. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ നിയന്ത്രണവിധേയമാണെന്ന് ടാൻസാനിയൻ അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും കാട്ടുതീ പടരുന്നത്. ഇതുവരെ ആളപായമോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ച് ടാൻസാനിയൻ അധികൃതർ പ്രതികരിച്ചിട്ടില്ല. പ്രസിദ്ധമായ കൊടുമുടിയുടെ തെക്ക് ഭാഗത്ത് പർവതാരോഹകർ ഉപയോഗിക്കുന്ന ‘കരംഗ സൈറ്റിന്’ സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് തീപിടുത്തം ആരംഭിച്ചത്. ശക്തമായ കാറ്റ് തീ ആളിപ്പടരാൻ ഇടയാക്കി. തീ അതിവേഗം വ്യാപിച്ചു. 2 ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ തീ […]

World

സിട്രാംഗ് ചുഴലിക്കാറ്റ്: ബംഗ്ലാദേശിൽ മരണം 35 ആയി

ബംഗ്ലാദേശിൽ നാശം വിതച്ച് സിട്രാംഗ് ചുഴലിക്കാറ്റ്. ഇതുവരെ 35 പേർ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കൻ തീരപ്രദേശങ്ങളിലും മധ്യഭാഗങ്ങളിലുമാണ് കനത്ത നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് തെക്കുപടിഞ്ഞാറൻ ചട്ടോഗ്രാം തീരപ്രദേശങ്ങളിൽ നിന്നാണ്. വൈകുന്നേരം 6 മണി വരെ 16 ജില്ലകളിൽ(64 അഡ്മിനിസ്ട്രേറ്റീവ്) നിന്നായി 35 പേർ കൊല്ലപ്പെട്ടെന്ന് ബംഗാളി ദിനപത്രമായ പ്രോതോം അലോ റിപ്പോർട്ട് ചെയുന്നു. മറ്റൊരു പ്രമുഖ വാർത്താ വെബ്‌സൈറ്റ് bdnews24.com 22 മരണങ്ങൾ സംഭവിച്ചതായി പറയുന്നു. എന്നാൽ ഔദ്യോഗിക […]

World

പതിറ്റാണ്ടുകളായി കുളിക്കാത്തയാൾ; ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ മരിച്ചെന്ന് റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും വൃത്തിഹീനനായ മനുഷ്യൻ എന്നറിയപ്പെടുന്നയാൾ മരിച്ചെന്ന് റിപ്പോർട്ട്. ഇറാൻ സ്വദേശിയായ അമോ ഹാജി മരണപ്പെട്ടു എന്നാണ് റിപ്പോർട്ട്. 94 വയസായിരുന്നു. 50 വർഷത്തിലധികമായി ഇയാൾ കുളിച്ചിരുന്നില്ല. അവിവാഹിതനായ അമോ ഹാജി ഞായറാഴ്ചയാണ് മരണപ്പെട്ടത്. കുളിച്ചാൽ അസുഖമുണ്ടാവുമെന്നായിരുന്നു ഇദ്ദേഹത്തിൻ്റെ ഭയം. കുറച്ച് മാസങ്ങൾക്കു മുൻപ് ഗ്രാമത്തിലെ ആളുകളെല്ലാവരും ചേർന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.

World

ബ്രിട്ടനെ നയിക്കാന്‍ ഋഷി സുനക്; പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഔദ്യോഗികമായി സ്ഥാനമേറ്റു. പ്രോട്ടോക്കോള്‍ അനുസരിച്ച് ചാള്‍സ് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയില്‍ ചുമതലയേറ്റത്. ബ്രിട്ടന്റെ 57ാമത് പ്രധാനമന്ത്രിയാണ് സുനക്. സാമ്പത്തിക മേഖലയിലെ പിഴവുകള്‍ പരിഹരിക്കുമെന്ന് ആദ്യ അഭിസംബോധനയില്‍ ഋഷി സുനക് പറഞ്ഞു. മികച്ച വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, രാജ്യസുരക്ഷ, തൊഴിലവസരം എന്നിവ ഉറപ്പാക്കും. രാവും പകലും തന്റെ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അഭിസംബോധനയില്‍ ഋഷി സുനക് വ്യക്തമാക്കി. 193 എംപിമാരുടെ പിന്തുണ […]

World

‘നിന്നില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’; ഋഷി സുനകിന്റെ വിജയത്തില്‍ പ്രതികരിച്ച് നാരായണ മൂര്‍ത്തി

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് ആശംസകളുമായി ഇന്‍ഫോസിസ് സഹസ്ഥാപനകനും ഭാര്യാ പിതാവുമായ എന്‍ ആര്‍ നാരായണ മൂര്‍ത്തി. ‘അവന്റെ വിജയത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു’വെന്നും നാരായണ മൂര്‍ത്തി ആദ്യ പ്രതികരണത്തില്‍ പറഞ്ഞു. ‘റിഷിക്ക് അഭിനന്ദനങ്ങള്‍. ഞങ്ങള്‍ അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നു. യുകെയിലെ ജനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം തന്റെ പരമാവധി ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’. നാരായണ മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു. ഫാര്‍മസിസ്റ്റായ അമ്മയുടെയും ഡോക്ടറായ അച്ഛന്റെയും […]

World

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ വിപണിനിരക്കുകള്‍ അറിയാം

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി ഔണ്‍സിന് 1648 ഡോളര്‍ വരെയെത്തിയതിനാല്‍ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. മാറ്റമില്ലാതെ ഗ്രാമിന് 4700 രൂപയും പവന് 37,600ഉം ആയിരുന്ന സ്വര്‍ണവില ഇന്ന് ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവ് രേഖപ്പെടുത്തി. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4685 രൂപയും പവന് 37,480 രൂപയുമായി.

World

2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് കാണാം

2022 ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന്‍ വരികയും ഈ സമയത്ത് സൂര്യന്‍ മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇവിടെ സൂര്യന്‍ ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. 2027 ഓഗസ്റ്റ് 2നാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം കാണാനാകുക. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ വടക്ക്-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രം, വടക്കന്‍ […]

World

സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തി

സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം ഏതാനും പോസ്റ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് കണ്ടുവരുന്നത്. ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കണം. രാജ്യത്ത് പലയിടങ്ങളിലും ജലദോഷം, പകര്‍ച്ചപ്പനി എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലം തുടങ്ങുന്നതുമാണ് ഇതിന് […]